KERALANEWSTrending

നിയുക്ത മേയര്‍ ആര്യയെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം: തലസ്ഥാനത്തെ നിയുക്ത മേയറായ ആര്യയെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ച് നടന്‍ മോഹന്‍ലാല്‍. കോര്‍പറേഷനെ നയിക്കാന്‍ എത്തുന്ന ആര്യ രാജേന്ദ്രന്‍ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന റെക്കോര്‍ഡിട്ടിരിക്കുകയാണ്. 21ാം വയസ്സിലാണ് ആര്യ രാജേന്ദ്രന്‍ കോര്‍പറേഷന്‍ മേയറായി ചുമതല ഏറ്റെടുക്കാനൊരുങ്ങുന്നത്.

ആര്യ തിരഞ്ഞെടുക്കപ്പെട്ട മുടവന്‍മുകള്‍ വാര്‍ഡിലാണ് തിരുവനന്തപുരത്തെ മോഹന്‍ലാലിന്റെ വീടും ഉള്‍പ്പെടുന്നത്. ആര്യ താമസിക്കുന്ന വീട് മോഹന്‍ലാലിന്റെ വീടിന്റെ സമീപത്തുമാണ്. മുന്നോട്ടേക്കുളള യാത്രയില്‍ എല്ലാ പിന്തുണയും ഉണ്ടെന്ന് മോഹന്‍ലാല്‍ ആര്യയോട് പറഞ്ഞു.ഒരുപാട് സ്നേഹവും പ്രാര്‍ത്ഥനയും അഭിനന്ദനങ്ങളുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ സന്തോഷമെന്ന് മറുപടി നല്‍കിയ ആര്യ ലാലേട്ടന്റെ വീടിന്റെ തൊട്ടടുത്താണ് തന്റെ വീട് എന്നും പറഞ്ഞു. വീട് എവിടെയാണ് എന്ന് ചോദിക്കുമ്പോള്‍ ലാലേട്ടന്റെ വീടിനടുത്താണ് എന്നാണ് പറയാറുളളത് എന്നും ആര്യ സന്തോഷത്തോടെ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close