KERALANEWS

നിയുക്ത മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ശബരിമലയില്‍ ദര്‍ശനം നടത്തി

ശബരിമല: നിയുക്ത ശബരിമല മേൽശാന്തി വി.കെ. ജയരാജ് പോറ്റി ശബരിമലയിൽ ദർശനം നടത്തി. ഇല്ലത്തു നിന്നും കെട്ടുനിറച്ച് പുലർച്ചെ രണ്ടിന് മക്കളായ ആനന്ദ്, അർജുൻ, ബന്ധുക്കളായ ഉണ്ണികൃഷ്ണൻ, അജിത്ത് പോറ്റി എന്നിവർക്കൊപ്പമാണ് ജയരാജൻ പോറ്റി ശബരിമലയിലെത്തിയത്. 6.30 -ന് പമ്പ ഗണപതികോവിലിലും ഹനുമാൻ കോവിലിലുമെത്തി തൊഴുതശേഷം മേൽശാന്തിമാരായ കെ.നാരായൺ പോറ്റിയെയും, ആർ. സുരേഷ് പോറ്റിയുടെയും അനുഗ്രഹം വാങ്ങിയ ശേഷമാണ് മലകയറിയത്. എട്ടുമണിയോടെ സന്നിധാനത്തെത്തി അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും തൊഴുതു. തന്ത്രി കണ്ഠര് രാജീവരെയും മേൽശാന്തി എ.കെ. സുധീർ നമ്പൂതിരിയെയും, മാളികപ്പുറം മേൽശാന്തി എം.എസ്.പരമേശ്വരൻ നമ്പൂതിരിയെയും കണ്ട് അനുഗ്രഹം വാങ്ങി 11 മണിയോടെയാണ് മലയിറങ്ങിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close