INDIATECH

നിരോധനം വന്നതിന് പിന്നാലെ ടിക് ടോക്ക് രാജ്യത്ത് പ്രവർത്തനം നിർത്തിവെച്ചു

ദില്ലി : നിരോധനം വന്നതിന് പിന്നാലെ ടിക് ടോക്ക്, ഹലോ രാജ്യത്ത് പ്രവർത്തനം നിർത്തിവെച്ചു.ടിക് ടോക്ക് ഇൻസ്റ്റാൾ ചെയ്തവർക്ക് ഇനി ടിക് ടോക്ക് വീഡിയോകൾ കാണാൻ സാധിക്കില്ല. നിരോധനത്തെ തുടർന്ന് രാജ്യത്തെ ആപ്പ് സ്റ്റോറുകളിൽ നിന്നും ടിക് ടോക്ക് നീക്കം ചെയ്യപ്പെട്ടിരുന്നു.

ടിക് ടോക്ക് ഹോം പേജിലെ ഫോർ യു, ഫോളോയിങ് വിഭാഗങ്ങളിൽ വീഡിയോ ഒന്നും കാണുന്നില്ല. നോ നെറ്റ് വർക്ക് കണക്ഷൻ എന്നാണ് സ്ക്രീനിൽ കാണുന്നത്.സേവനം നിർത്തിവെക്കുന്നതോടൊപ്പം നൽകിയ നോട്ടിഫിക്കേഷനിൽ 59 ആപ്ലിക്കേഷനുകൾ നിരോധിച്ചുള്ള സർക്കാർ ഉത്തരവ് പാലിക്കുകയാണ് എന്ന് ടിക് ടോക്ക് അറിയിച്ചു.

Also Read : ആപ്പുകളുടെ നിരോധനം.. ചൈന പ്രതികരിക്കുന്നു

ഇന്ത്യയിൽ ഏകദേശം 119 മില്ല്യൺ ആക്ടീവ് ഉപയോക്താക്കളാണ് ടിക്ക്‌ടോക്കിനുള്ളത്. ഗൂഗിൾ പ്ലേ സ്റ്റോറിലെയും ആപ്പിൾ ആപ്പ് സ്റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ലിക്കേഷനുകളിൽ ഒന്നായിരുന്നു ടിക്ക്‌ടോക്ക്. ടിക്ടോക് അടക്കം 59 ആപ്പുകൾ നിരോധിക്കുന്നതായി തിങ്കളാഴ്ച രാത്രിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്ത്തരവ് പുറപ്പെടുവിച്ചത്.

Tags
Show More

Related Articles

Back to top button
Close