KERALA

നിരോധനാജ്ഞ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി; പുത്തന്‍കുരിശില്‍ പള്ളി വികാരിയടക്കം ആറു പേര്‍ക്കെതിരെ കേസ്

കൊച്ചി: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയതിന് വികാരി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസെടുത്തു. പുത്തന്‍കുരിശ് കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ടി വര്‍ഗീസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. പുലര്‍ച്ചെ അഞ്ചരക്കാണ് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയത്.

കോവിഡ് 19 ജാഗ്രതയുടേയും മുന്‍കരുതലിന്റെയും പശ്ചാത്തലത്തില്‍ ആളുകൂടുന്ന ചടങ്ങുകളും പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം നിലവിലുണ്ട്. മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ജില്ലാ ഭരണ കൂടം ഇത് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും അവരെല്ലാം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

Tags
Show More

Related Articles

Back to top button
Close