INDIANEWSTrending

നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിച്ചു;വസ്ത്രം അഴിക്കുന്നതിനിടെ ക്രൂരമായി അടിക്കുകയും തൊഴിക്കുകയും ചെയ്തു;യുവതിയെ നഗ്നയാക്കി മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു

അസം : സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ രാജ്യത്ത് വീണ്ടും ശക്തിപ്പെടുന്നു.യുവതിയെ ക്രൂരമായി മര്‍ദിച്ച് വസ്ത്രം അഴിച്ചു മാറ്റുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.അസമില്‍ ആണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയിരിക്കുന്നത്.അഞ്ച് യുവാക്കള്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിക്കുകയും യുവതിയെ നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. വസ്ത്രം അഴിപ്പിക്കുന്നതിനിടെ യുവാക്കള്‍ യുവതിയെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നുണ്ട്. അഞ്ച് പേര് ചേര്‍ന്നാണ് യുവതിയെ ക്രൂരമായി മര്‍ദിക്കുകയും നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിക്കുകയും ചെയ്യുന്നത്.വീഡിയോയില്‍ കാണുന്നവരുടെ ചിത്രം സഹിതമാണ് പൊലീസ് അന്വേഷണത്തിന് നീക്കം നടത്തുന്നത്. യുവാക്കളെ തിരിച്ചറിയുന്നവര്‍ അറിയിക്കാന്‍ അസം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അസം പൊലീസിന്റെ ഓഫീഷ്യല്‍ ട്വിറ്റര്‍ പേജിലും ഇവരുടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.ക്രൂരമായ സംഭവം സോഷ്യല്‍ മീഡിയയില്‍ എത്തിയത് എങ്ങനെയാണെന്നത് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി വടക്ക്-കിഴക്കന്‍ പ്രദേശത്ത് ഉള്ള ആളാണെന്നും അസാം സ്വദേശിനി അല്ലെന്നുമാണ് പോലീസിന്റെ പ്രഥമിക നിഗമനം.ലൈംഗികാതിക്രമത്തിന് സ്ഥലവും സമയവും ഇതുവരെ അറിവായിട്ടില്ലെന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഈ കുറ്റകൃത്യത്തെക്കുറിച്ചോ കുറ്റവാളികളെക്കുറിച്ചോ അറിവ് ലഭിക്കുന്ന ആര്‍ക്കും തങ്ങളെ ബന്ധപ്പെടാംമെന്നും വ്യക്തമാസ സൂചന നല്‍കുന്നവര്‍ക്ക് മികച്ച പ്രതിഫലം നല്‍കുമെന്നും ”അസം പോലീസ് ട്വീറ്റ് ചെയ്തു.

എന്നാല്‍ ജോധ്പൂര്‍ ആത്മഹത്യയുമായി ബന്ധമുള്ള ആളുകളല്ല അസാം പോലീസ് പങ്കുവെച്ച വീഡിയോയിലും ചിത്രത്തിലും ഉള്ളതെന്ന് കേന്ദ്ര കായിക മന്ത്രിയും ലോക്സഭാ എംപിയുമായ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള കിരണ്‍ റിജിജു പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close