INDIANEWSTrending

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പദ്ധതിയിട്ടെന്ന ആരോപണം, ക്രൈസ്തവ മിഷണറി സംഘത്തെ യു.പി പോലീസ് അറസ്റ്റ് ചെയ്തു

ലഖ്‌നൗ: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പദ്ധതിയിട്ടെന്ന് ആരോപിച്ച് ക്രൈസ്തവ മിഷണറി സംഘത്തെ യു.പി പോലീസ് അറസ്റ്റ് ചെയ്തു.യു.പിയിലെ വിവാദമായ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരമാണ് ക്രൈസ്തവ മിഷണറിമാര്‍ക്കെതിരെ കേസെടുത്തത്. ദക്ഷിണ കൊറിയന്‍ പൗര അടക്കം നാല് പേരെയാണ് ഗൗതം ബുദ്ധ് നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യു.പിയിലെ പുതിയ നിയമപ്രകാരം അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയത്.ദക്ഷിണ കൊറിയന്‍ സ്വദേശി ആന്‍മൂള്‍ അടക്കം മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. സീമ, സന്ധ്യ, ഉമേഷ് കുമാര്‍ എന്നിവരാണ് ആന്‍മോളിന് പുറമെ അറസ്റ്റിലായവര്‍. ഇവര്‍ പ്രയാഗ് രാജ് സ്വദേശികളാണ്.ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ മാസം കൊണ്ടുവന്ന നിയമത്തില്‍ നോയിഡയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്. ദക്ഷിണകൊറിയന്‍ സ്വദേശിയായ ആന്‍മൂള്‍ കുടുംബത്തോടൊപ്പം നോയിഡയിലാണ് താമസം.മിഷനറി സംഘം മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചു എന്ന് കാട്ടി സൂരജ്പൂരില്‍ നിന്ന് അനിത ശര്‍മ്മ എന്ന സ്ത്രീ പരാതി നല്‍കിയെന്ന് യു.പി പൊലീസ് വ്യക്തമാക്കി. മിഷണറി പ്രവര്‍ത്തകര്‍ ഭക്ഷ്യ വസ്തുക്കളും പണവും നല്‍കിയാണ് മത പരിവര്‍ത്തനം നടത്തുന്നതെന്നും പോലീസ് ആരോപിച്ചു. അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close