നിര്‍ഭയ കേസ്; വധ ശിക്ഷ തടയാനുള്ള ശ്രമങ്ങള്‍ പ്രതികള്‍ ആരംഭിച്ചു

ഡല്‍ഹി : നിര്‍ഭയ കേസില്‍ ജനുവരി 22 ന് നടപ്പാക്കാനിരിക്കുന്ന വധശിക്ഷ തടയാന്‍ നിയമം വഴിയുള്ള ശ്രമങ്ങള്‍ പ്രതികള്‍ ആരംഭിച്ചു. തിഹാര്‍ ജയിലില്‍ പ്രതികളെ സന്ദര്‍ശിച്ച അഭിഭാഷകര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ മരണവാറണ്ട് പുറപ്പെടുവിച്ച പട്യാല ഹൗസ് കോടതി വിധിക്ക് എതിരെ അപ്പിലും സുപ്രിംകോടതിയില്‍ തെറ്റ് തിരുത്തല്‍ ഹര്‍ജിയും നല്കാന് നടപടികള്‍ തുടങ്ങി.അതേസമയം, മീററ്റ് ജയിലിലെ ആരാച്ചാര്‍ ഡമ്മി പരിശോധന നടത്തുന്നതിന് മുന്നോടിയായി ഇന്ന് തിഹാര്‍ ജയിലില്‍ എത്തും.
മരണ വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ പ്രതികള്‍ക്കു മുന്നില്‍ തിരുത്തല്‍ ഹര്‍ജി, ദയാഹര്‍ജി വഴികളാണ് ഇനിയുള്ളത്. തീഹാര്‍ ജയിലില്‍ ഇന്നലെ എത്തിയ അഭിഭാഷകര്‍ക്ക് പിഴവുതിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കാനുള്ള വക്കാലത്ത് പ്രതികള്‍ നല്കി. സമാന്തരമായി പ്രതികളായ മുകേഷ്, വിനയ് എന്നിവര്‍ മരണ വാറന്റ് പുറപ്പെടുവിച്ച കോടതി നടപടി ചോദ്യം ചെയ്തു ഹൈക്കോടതിയിലും ഹര്‍ജി നല്‍കുന്നത്.
തിങ്കളാഴ്ചക്ക് മുന്‍പ് ഹര്‍ജി സമര്‍പ്പിക്കാനാണ് തീരുമാനം. മരണവാറന്റിന്റെ പകര്‍പ്പ് കോടതി പ്രതികള്‍ക്ക് മാത്രമേ നേരിട്ട് നല്കു. പ്രതികള്‍ക്ക് കോടതി തിലക് മാര്‍ഗ്ഗ് പൊലിസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ വഴി കൈമാറിയ വാറണ്ടും പ്രതികള്‍ അഭിഭാഷകര്‍ക്ക് കൈമാറി. ശിക്ഷാ തിയ്യതി തീരുമാനിക്കപ്പെട്ട സാഹചര്യത്തില്‍ കനത്ത സുരക്ഷയും നിരിക്ഷണവും ആണ് ജയിലില്‍ പ്രതികള്‍ക്ക് എര്‍പ്പെടുത്തിയിട്ടുള്ളത്. മൂന്ന് തവണ ഇന്നലെ പ്രതികളെ വൈദ്യപരിശൊധനക്ക് വിധേയരാക്കി.
ഇ.സി.ജി യില്‍ അടക്കം ആരോഗ്യാവസ്ഥയില്‍ ഒരു പ്രശ്നവും നാലു പ്രതികള്‍ക്ക് ഇല്ല. തീഹാര്‍ ജയിലില്‍ ഡമ്മി പരിശോധനയ്ക്കുള്ള നടപടികളും ജയില്‍ അധിക്യതര്‍ ഇന്നലെ ആരംഭിച്ചു. മരണവാറണ്ട് അനുസരിച്ച് ഒരേസമയം ആണ് നാല് പെരുടെ ശിക്ഷയ്ക്കും കോടതി തിരുമാനിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒരേസമയം നാല് ഡമ്മികള്‍ ഉപയോഗിച്ചുള്ള ശിക്ഷ നടത്തുന്നത് പരിക്ഷിയ്ക്കാനാണ് ശ്രമം. മീററ്റ് ജയിലിലെ പവന് ദില്ലാന് ആണ് ആരാച്ചാര്‍. ഇയാള്‍ ഇന്ന് തീഹാര്‍ ജയിലില്‍ എത്തും. ബക്സര്‍ ജയിലില്‍ നിന്നുള്ള തൂക്കുകയര്‍ ഉപയോഗിച്ച തന്നെ ആണ് ഡമ്മി പരിക്ഷണവും നടത്തുക.