INDIANEWS

നിറം മങ്ങി ബീഹാര്‍ തെരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് ബരുരാജിലെ ഗ്രാമവാസികള്‍

പാട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഉച്ചക്ക് ഒരു മണി വരെ 32.82 ശതമാനം പോളിങ്. 94 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം, ബരുരാജ് നിയമസഭ മണ്ഡലത്തിലെ ചുലായി ബിഷുന്‍പുര്‍ ഗ്രാമത്തിലെ ജനങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.

പ്രദേശത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനും വികസനമെത്തിക്കാനും ജനപ്രതിനിധികള്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബരുരാജ് ഗ്രാമവാസികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. ഉച്ചയായിട്ടും ഒരാള്‍ പോലും വോട്ട് ചെയ്യാന്‍ എത്തിയിട്ടില്ലെന്ന് പോളിങ് ഓഫിസര്‍മാരിലൊരാള്‍ പറഞ്ഞു. 729 പേരാണ് ഗ്രാമത്തില്‍ വോട്ടര്‍മാരായി ഉള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close