INDIANEWSTop News

നിലപാടിലുറച്ച് കര്‍ഷകര്‍, ഇന്ന് നിര്‍ണായക ചര്‍ച്ച

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരേ രാജ്യതലസ്ഥാനാതിര്‍ത്തികളില്‍ നടക്കുന്ന പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും സംയുക്ത കിസാന്‍ മോര്‍ച്ചയും തമ്മിലുള്ള നിര്‍ണായകചര്‍ച്ച ബുധനാഴ്ച. കര്‍ഷകര്‍ ഉന്നയിച്ച വിഷയങ്ങളില്‍ തുറന്നമനസ്സോടെ ചര്‍ച്ചയാവാമെന്നാണ് കൃഷിമന്ത്രാലയത്തിനുവേണ്ടി കഴിഞ്ഞദിവസം സെക്രട്ടറി സഞ്ജയ് അഗര്‍വാള്‍ നേതാക്കളെ അറിയിച്ചത്.തങ്ങള്‍ മുന്നോട്ടുവെച്ച നാലിന അജന്‍ഡയില്‍ ഊന്നിയുള്ള ചര്‍ച്ചയാണുവേണ്ടതെന്ന് സംയുക്ത കിസാന്‍മോര്‍ച്ച ചൊവ്വാഴ്ച കേന്ദ്രത്തിനയച്ച മറുപടിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മൂന്ന് കാര്‍ഷികനിയമങ്ങളിലും ഭേദഗതികളല്ല, അവ മുഴുവനായി റദ്ദാക്കാനുള്ള നടപടിക്രമങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാണ് കര്‍ഷകരുടെ മുഖ്യആവശ്യം. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രവും വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വിജ്ഞാന്‍ഭവനില്‍ നടക്കുന്ന ചര്‍ച്ച ഇരുപക്ഷത്തും വഴിത്തിരിവാകും. ചര്‍ച്ച പരാജയപ്പെട്ടാല്‍ പുതുവര്‍ഷം മുതല്‍ അതിരൂക്ഷമായ സമരത്തിന് തയ്യാറെടുക്കുകയാണ് കര്‍ഷകര്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close