KERALANEWSTrending

നിലപാട് കടുപ്പിച്ച് യാക്കോബായ സഭ രംഗത്ത്; സര്‍ക്കാരില്‍ ഇനി വിശ്വാസമില്ല

തിരുവനന്തപുരം: നിലപാട് കടുപ്പിച്ച് യാക്കോബായ സഭ രംഗത്ത് സഭാ തര്‍ക്കത്തില്‍ നിയമ നിര്‍മ്മാണം നടത്താത്തതില്‍ പ്രതിഷേധിച്ച് കടുത്ത രാഷ്ട്രീയ നിലപാടുമായി യാക്കോബായ സഭ. ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ അവഗണിച്ചു. അരമനകളില്‍ രാഷ്ട്രീയക്കാരെയും സ്ഥാനാര്‍ഥികളെയും പ്രവേശിപ്പിക്കില്ലെന്ന് യാക്കോബായ സഭ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സര്‍ക്കാരിനെതിരെയും യാക്കോബായസഭ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. സഭാതര്‍ക്ക നിയമനിര്‍മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയി. നിയമനിര്‍മാണത്തില്‍ നിന്ന് പിന്നോട്ടുപോയതില്‍ കടുത്ത നിരാശയും പ്രതിഷേധവുമുണ്ട്. ചര്‍ച്ചയ്ക്കു വിളിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ലെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. വിശ്വാസികളുടെ മനസില്‍ മുറിവുണ്ടായി. സര്‍ക്കാരില്‍ ഇനി വിശ്വാസമില്ല. അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അവഗണിച്ചതില്‍ കടുത്ത ശക്തമായ പ്രതിഷേധമുണ്ട്. രാഷ്ട്രീയനിലപാടുകള്‍ എടുക്കേണ്ടി വരുമെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് മുന്നറിയിപ്പ് നല്‍കി. സെക്രട്ടേറിയറ്റിന് മുന്നില്‍ 50 ദിവസമായി നടത്തിവന്ന സമരം സഭ അവസാനിപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close