KERALANEWS

നിലമ്പൂര്‍ നഗരസഭയില്‍ നിന്ന് കോണ്‍ഗ്രസുകാരുടെ കൂട്ടരാജി

നിലമ്പൂര്‍ : നിലമ്പൂര്‍ നഗരസഭയിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ഡിസിസി പ്രസിഡന്റുള്‍പ്പെടെയുള്ളവരുടെ കൂട്ടരാജി. മലപ്പുറം ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹനക്കുറിപ്പ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ ഗോപിനാഥ് എന്നിവര്‍ രാജിവച്ചു. 33 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചത് ഒന്‍പത് വാര്‍ഡുകളില്‍ മാത്രമായിരുന്നു. നഗരസഭയിലെ യുഡിഎഫ് ജയിച്ചു വാര്‍ഡുകളില്‍ പോലും ചെറിയ ഭൂരിപക്ഷമാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത്.ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ ഗോപിനാഥിന്റെ തോല്‍വി കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമാക്കി. സിറ്റിംഗ് സീറ്റുകള്‍ പലതും തോറ്റത് ആര്യാടന്‍ മുഹമ്മദിന്റെ ധാര്‍ഷ്ട്യമാണെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.കെപിസിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ ആര്യാടന്‍മാരുടെ ശിഖണ്ഡികളാണ് സ്ഥാനാര്‍ത്ഥികളായതെന്നും തോല്‍വി ആര്യാടന്‍ കുടുംബാധിപത്യത്തിന് ഏറ്റതിരിച്ചടിയാണെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.അനുകൂല സാഹചര്യങ്ങള്‍ അനവധിയുണ്ടായിട്ടും ദയനീയ പരാജയത്തിന് കാരണം നേതാക്കളുടെ നിലപാടാണെന്ന് ഇതിനോടകം ആരോപണം ശക്തമായിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close