KERALANEWS

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പ്പാത പദ്ധതി അട്ടിമറിക്കാന്‍ നീക്കം നടത്തിയത് സംസ്ഥാന സര്‍ക്കാര്‍, വെളിപ്പെടുത്തലുമായി ഇ,ശ്രീധരന്‍

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പ്പാത പദ്ധതി അട്ടിമറിക്കാന്‍ ബോധപൂര്‍വം നീക്കം നടത്തിയത് സംസ്ഥാന സര്‍ക്കാറാണെന്ന വെളിപ്പെടുത്തലുമായി ഇ. ശ്രീധരന്‍. യഥാസമയം ഡി.പി.ആര്‍ പൂര്‍ത്തിയാക്കാനായിരുന്നുവെങ്കില്‍ ഏറെ വൈകാതെ ട്രെയിന്‍ ഓടി തുടങ്ങുമായിരുന്നുവെന്നാണ് ഇ. ശ്രീധരന്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമുളള ചില താല്‍പര്യങ്ങളുടെ പേരിലാണ് നിലമ്പൂര്‍-നഞ്ചന്‍കോട് പദ്ധതിയുടെ ഡി.പി.ആര്‍ തയാറാക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞത്. കേന്ദ്ര റയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയോടെ ഡി.പി.ആര്‍ തയാറാക്കാനുളള ചുമതല ഡി.എം.ആര്‍.സിയെ ഏല്‍പ്പിച്ചെങ്കിലും രണ്ടു കോടി രൂപ പോലും കൈമാറാനാവാതെ സംസ്ഥാന സര്‍ക്കാര്‍ തന്നെ പദ്ധതിക്ക് തടസം സൃഷ്ടിച്ചു.

ഒപ്പം തലശേരി… മൈസുര്‍ പാതയാണ് വേണ്ടതെന്ന പ്രാദേശികവാദം കൂടി ഉയര്‍ത്തി. കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന റയില്‍വേ പദ്ധതി ഇടതുസര്‍ക്കാര്‍ മുടക്കാന്‍ ശ്രമിച്ചത് തന്നെ വേദനിപ്പിച്ചെന്ന് ഇ. ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close