
പാലക്കാട്: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സിപിഎമ്മിനെതിരെ പരിഹാസവുമായി വി.ടി ബല്‍റാം എം.എല്‍.എ. അഴിമതി വിരുദ്ധ ജനകീയ സര്‍ക്കാരിനെയും നിഷ്കളങ്കനായ മുഖ്യമന്ത്രിയെയും വഞ്ചിച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതില്‍ എന്താണ് ഇവിടുത്തെ സഖാക്കള്‍ക്ക് ഒരു സന്തോഷവുമില്ലാത്തതെന്ന് ബല്‍റാം ചോദിക്കുന്നു. കേരളത്തിന്റെ ഹൃദയപക്ഷമായ ഒരു അഴിമതി വിരുദ്ധ ജനകീയ സര്‍ക്കാരിനെയും അതിന്റെ തലവനും മടിശ്ശീലയില്‍ കനമില്ലാത്തവനുമായ നിഷ്ക്കളങ്കനായ സഖാവിനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ എന്‍ഫോഴ്സ്മെന്റുകാര്‍ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ മറ്റ് പുരോഗമന സഖാക്കള്‍ക്ക് എന്താണ് ഒരു സന്തോഷമില്ലാത്തതെന്നായിരുന്നു ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചത്.
കേരളത്തിൻ്റെ ഹൃദയപക്ഷമായ ഒരു അഴിമതി വിരുദ്ധ ജനകീയ സർക്കാരിനെയും അതിൻ്റെ തലവനും മടിശ്ശീലയിൽ കനമില്ലാത്തവനുമായ…
Posted by VT Balram on Wednesday, 28 October 2020