KERALANEWSTrending

നീതിയിൽ “നിരഞ്ജന” തുടരും; സ്പീക്കറുടെ ഔദ്യോ​ഗിക വസതിയിൽ മാറാതെ ഒരുപേര് മാത്രം; സ്കൂൾ പഠന കാലം തൊട്ടു ശ്രീരാമകൃഷ്ണന്റെ പിൻഗാമിയായി മാറിയ എം.ബി. രാജേഷിന്റെ ജീവിതവഴികൾ ഇങ്ങനെ

തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണന് പിൻ​ഗാമയിയായി എം ബി രാജേഷ് നിയമസഭാ സ്പീക്കറാകുമ്പോൾ ഉറപ്പാകുന്നത് സ്പീക്കറുടെ ഔദ്യോ​ഗിക വസതിയായ നീതിയിൽ “നിരഞ്ജന” തുടരും എന്നതാണ്. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെയും നിയുക്ത സ്പീക്കർ എം ബി രാജേഷിന്റെയും മകളുടെ പേര് “നിരഞ്ജന” എന്നാണ്. മക്കളുടെ പേരിൽ മാത്രമല്ല, ഇരുവരുടെയും ജീവിതങ്ങൾ തമ്മിലും ഒരുപാട് സാമ്യമുണ്ട്. ശ്രീരാമകൃഷ്ണൻ നടന്ന വഴികളിലൂടെയാണ് എംബി രാജേഷും ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

സ്കൂൾ പഠന കാലം തൊട്ടു ശ്രീരാമകൃഷ്ണന്റെ പിൻഗാമിയായി എം.ബി. രാജേഷുണ്ട്. ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ തുടങ്ങി ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ്‌ വരെയും തുടർന്ന പിന്തുടർച്ച ഇപ്പോൾ സ്പീക്കർ പദവിയിലും തുടരുന്നു. ഇരുവരും മകൾക്കിട്ട പേര് പോലും ഒരു പോലെ- “നിരഞ്ജന”.

1980 കൾ തൊട്ട് ശ്രീരാമകൃഷ്ണന് പിന്നാലെയാണ് എം ബി രാജേഷിന്റെ യാത്ര. എൻഎസ്എസ് കോളേജ്, എസ്എഫ്ഐ പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, എന്നീ സ്ഥാനങ്ങൾ വഹിച്ചു. ദേശീയ പ്രസിഡന്റ്‌ സ്ഥാനം ശ്രീരാമകൃഷ്ണനിൽ നിന്നും ഏറ്റെടുത്തതും രാജേഷ് തന്നെ. ചരിത്രം ആവർത്തിക്കുകയാണ്. ഇപ്പോൾ സഭാദ്ധ്യക്ഷ പദവി ശ്രീരാമകൃഷ്ണനിൽ നിന്ന് ഏറ്റെടുക്കുന്നു. ശ്രീരാമകൃഷ്ണന് ശേഷം സഭയും സ്പീക്കർ വസതിയായ നീതിയും ഒരുങ്ങുന്നത് എം.ബി. രാജേഷിനെ സ്വീകരിക്കാൻ.

ഒരു പതിറ്റാണ്ട് കാലം മികച്ച പാര്‍ലമെന്‍റേറിയനായി ലോക്സഭയില്‍ തിളങ്ങിയ അനുഭവ സമ്പത്തുമായാണ് എംബി രാജേഷ് നിയമസഭയെ നിയന്ത്രിയ്ക്കാനെത്തുന്നത്. എ‍ഴുത്തുകാരന്‍, പരിഭാഷകന്‍, പ്രഭാഷകന്‍ ഇങ്ങനെ വിവിധ മേഖലകളില്‍ കൈയ്യൊപ്പു ചാര്‍ത്തിയ പൊതുപ്രവര്‍ത്തകനാണ് എംബി രാജേഷ്. കൈയിലിയാട് മാന്പറ്റ വീട്ടില്‍ ബാലകൃഷ്ണന്‍ നായരുടെയും രമണിയുടെയും മകനായി 1971 മാര്‍ച്ച് 12ന് ജനനം. ഒറ്റപ്പാലം എൻഎസ്എസ് കോളേജില്‍ നിന്ന് സാന്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ എംബി രാജേഷ് തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദം നേടി.

നിലവില്‍ സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം. വിദ്യാര്‍ത്ഥി സംഘടനാകാലത്ത് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2009 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തില്‍ പാലക്കാട് നിന്നും ജയിച്ചു കയറിയ എംബി രാജേഷ് 2014ല്‍ ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മണ്ഡലത്തില്‍ ചരിത്ര വിജയം നേടി വീണ്ടും പാര്‍ലിമെന്‍റിലേക്കെത്തി. പത്ത് വര്‍ഷക്കാലം രാജ്യത്തെയാകെ ജനവിഭാഗങ്ങള്‍ക്കായി പാര്‍ലിമെന്‍റില്‍ നിരന്തരം ശബ്ദമുയര്‍ത്തി നിറഞ്ഞു നിന്നു.

ലോക്സഭാംഗമെന്ന നിലയില്‍ സംസ്ഥാനത്തെ ആദ്യത്തെ ഐഐടി പാലക്കാട് എത്തിച്ചതുള്‍പ്പെടെ സമാനതകളില്ലാത്ത വികസനചരിത്രമാണ് പാലക്കാട് എ‍ഴുതിച്ചേര്‍ത്തത്. മികച്ച പാര്‍ലിമെന്‍റേറിയനെന്ന നിലയില്‍ നിരവധി പുരസ്ക്കാരങ്ങള്‍ തേടിയെത്തി. സംസ്ഥാനം തന്നെ ഉറ്റു നോക്കിയ ശക്തമായ പോരാട്ടത്തില്‍ പത്ത് വര്‍ഷത്തെ യുഡിഎഫിന്‍റെ വിജയ ചരിത്രം തിരുത്തിക്കുറിച്ചാണ് ഇത്തവണ തൃത്താലയില്‍ നിന്ന് എംബി രാജേഷ് ആദ്യമായി നിയമസഭയിലേക്കെത്തിയത്. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായെത്തുന്പോള്‍ പാര്‍ലിമെന്‍റേറിയനെന്ന നിലയിലുള്ള എംബി രാജേഷിന്‍റെ അനുഭവപാഠങ്ങളും കരുത്തും സംസ്ഥാനത്തിന് നേട്ടമാവുമെന്നുറപ്പാണ്.

കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ അസി. പ്രൊഫസറായ നിനിത കണിച്ചേരിയും പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ നിരഞ്ജനയും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പ്രിയദത്തയുമടങ്ങുന്നതാണ് എംബി രാജേഷിന്റെ കുടുംബം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close