KERALANEWS

നീതു ജോണ്‍സന്റെ കത്തിന്റെ ഉറവിടം കണ്ടെത്തണം; അനില്‍ അക്കരെ എംഎല്‍എ പോലീസിനെ സമീപിച്ചു

വടക്കാഞ്ചേരി: ലൈഫ് മിഷന്‍ പദ്ധതിയുടെ ഉപഭോക്താവ് എന്ന രീതിയില്‍ മങ്കരയിലെ നീതു ജോണ്‍സണ്‍ എന്ന വിദ്യാര്‍ഥിനി കത്തെഴുതിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. വ്യാജ കത്തിന്റെ ഉറവിടം തേടി അനില്‍ അക്കര എം.എല്‍.എ നല്‍കിയ പരാതിയിലാണ് വടക്കാഞ്ചേരി പൊലീസ് കേസെടുത്തത്.ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയുടേതെന്ന തരത്തില്‍ സ്ഥലം എം.എല്‍.എ ആയ അനില്‍ അക്കരക്ക് എഴുതിയ കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്ന തങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിന് എം.എല്‍.എ വിലങ്ങുതടിയായതായി കത്തില്‍ ബോധിപ്പിച്ചിരുന്നു. ലൈഫ് മിഷന്‍ അഴിമതിക്കെതിരെ അനില്‍ അക്കരയാണ് രംഗത്തുവന്നത്,ഇതിന് പിന്നാലെ നീതുവിനോ നീതുവിനെ നേരിട്ടറിയുന്നവര്‍ക്കോ തങ്ങളെ സമീപിക്കാമെന്നും പെണ്‍കുട്ടിക്ക് വീടും സ്ഥലവും നല്‍കുമെന്നും അനില്‍ അക്കര ഫേസ്ബുക് ലൈവില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ, കത്തെഴുതിയ നീതു ജോണ്‍സണ്‍ ആരാണെന്നറിയാനും അവര്‍ക്ക് വീട് നല്‍കുവാനുമായി എം.എല്‍.എയും രമ്യഹരിദാസ് എം.പിയും കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും വടക്കാഞ്ചേരി മങ്കരയിലെ റോഡരികില്‍ രണ്ടര മണിക്കൂര്‍ കാത്തുനിന്നു. എന്നാല്‍, വീടുവാങ്ങാന്‍ നീതുവോ കുടുംബമോ നീതുവിനെ പരിചയമുള്ളവരോ വന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close