നീതു ജോണ്സന് വ്യാജം,അനില്‍ അക്കര എംഎല്‍എ നല്കിയ പരാതിയില്‍ നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തു

തൃശ്ശൂര്‍: നീതു ജോണ്സന് എന്ന പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ കത്തയച്ചെന്ന് കാട്ടി അനില്‍ അക്കര എംഎല്‍എ നല്കിയ പരാതിയില്‍ നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. എംഎല്‍എ അനാവശ്യ വിവാദം ഉണ്ടാക്കുന്നത് മൂലം ലൈഫ് മിഷനില്‍ താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അര്‍ഹമായ വീട് നഷ്ടമാകുന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നീതു ജോണ്‍സണിന്റെ കത്ത്. കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ, അനില്‍ അക്കര നീതു ജോണ്‍സനെ കാത്ത് വഴിയരികിലിരുന്നു. രമ്യാ ഹരിദാസ് എംപി അടക്കമുള്ളവരും ഈ സമരപ്പന്തലിലുണ്ടായിരുന്നു. നീതു ജോണ്സണ് വന്നാല്‍, അവര്‍ക്ക് സ്വന്തം നിലയില്‍ ഭൂമിയും വീടും ഉറപ്പാക്കാമെന്ന വാഗ്ദാനത്തോടെയാണ് അനില്‍ അക്കര എംഎല്‍എ കാത്തിരുന്നത്. ആരും വന്നില്ല. തുടര്‍ന്നാണ് അനില്‍ അക്കര, ഇത് വ്യാജകത്താണെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയത്.ലൈഫ് മിഷന് പദ്ധതിക്കെതിരെ അനില്‍ അക്കര ആരോപണങ്ങള്‍ തുടര്‍ന്നതോടെയാണ് ആഗസ്റ്റ് 23 മുതല്‍ നീതു ജോണ്സണ് എന്ന പെണ്‍കുട്ടിയുടെ പേരില്‍ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിച്ചു തുടങ്ങിയത്. സിപിഎം സൈബര്‍ ഇടങ്ങളില്‍ ആണ് പോസ്റ്റ് പ്രചരിച്ചത്. ടെക്സ്റ്റൈല്‍ കടയിലാണ് അമ്മ ജോലി ചെയ്യുന്നത്. സ്വന്തമായി വീടോ പുരയിടമോ ഇല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമ്മ വോട്ട് ചെയ്തത് എംഎല്‍എക്കാണ്. ലൈഫ് പദ്ധതിയെ വിമര്‍ശിച്ച് ദയവ് ചെയ്ത് കിട്ടുന്ന വീട് ഇല്ലാതാക്കരുത്. പുറമ്പോക്കില്‍ കഴിയുന്ന ഞങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീട് വേണം – ഫേസ്ബുക്കില്‍ പ്രചരിച്ച കത്തിന്റെ രത്നച്ചുരുക്കം ഇതായിരുന്നു.പ്രചരിച്ചതോടെ അനില്‍ അക്കരയും കൗണ്‍സിലര്‍ സൈറ ബാനുവും മണ്ഡലമാകെ തിരഞ്ഞുവെന്നാണ് എംഎല്‍എ പറയുന്നത്. നീതുവിനെ കണ്ടെത്താനായില്ല. ഇതോടെയാണ് നീതുവിനായി കാത്തിരിക്കുന്നു എന്ന് പ്രഖ്യാപിച്ച് ഏങ്കക്കാട് ജംഗ്ഷനില്‍ എംഎല്‍എയും കൂട്ടരും കാത്തിരുന്നത്. കൂടെ രമ്യാ ഹരിദാസ് എംപിയും എത്തി. കാത്തിരിപ്പ് രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഫേസ് ബുക്കില്‍ ലൈവായി പറഞ്ഞു നോക്കി. ആരും വന്നില്ല.നീതു എന്ന പേരില്‍ ഒരു കുട്ടി ഇല്ലെന്നും എംഎല്‍എ ക്കെതിരെ സിപിഎം പടച്ചുവിട്ട പോസ്റ്റ് ആണ് ഇതെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം പറയുന്നത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എംഎല്‍എ പരാതിയുമായി പൊലീസിലെത്തിയിരിക്കുന്നതും.