INDIANEWSTrending

“നീന്തി കടന്നത് എട്ട് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ.. ഒഴുകിനടന്നത് 14 മണിക്കൂർ; ആ കപ്പൽ അപ്പോൾ എത്തിയില്ലെങ്കിൽ ഇത് പറയാൻ ജീവനോടെ ഉണ്ടാവുമായിരുന്നില്ല..” മരണക്കയം നീന്തിക്കടന്ന ഞെട്ടൽ മാറാതെ മലയാളി സേഫ്റ്റി ഓഫീസർ

മുംബൈ: അറബിക്കടലിൽ നങ്കൂരം തകർന്നു മുങ്ങിയ പി 305 ബാർജിൽ നിന്നു രക്ഷപ്പെട്ട സേഫ്റ്റി ഓഫിസർ ടിജു സെബാസ്റ്റ്യന്റെ കണ്ണുകളിൽ ഇപ്പോഴും മുന്നിൽ കണ്ട നിഴലിക്കുന്നു. കടലിൽ നിന്നു രക്ഷപ്പെടുത്തി ഐഎൻഎസ് കൊച്ചി എന്ന കപ്പലിൽ മുംബൈ നാവിക ആസ്ഥാനത്ത് എത്തിച്ച 125 പേരിൽ ഒരാളായ ടിജു മരണക്കയത്തിൽ നിന്നു ജീവിതത്തിലേക്ക് തിരികെ എത്തിയത് അത്ഭുതകരായി രക്ഷപെട്ടാണ്.

‘‘നൂറു കിലോമീറ്ററിലേറെ വേഗത്തിൽ ആഞ്ഞുവീശുകയായിരുന്നു കാറ്റ്. ആടിയുലയുന്ന ബാർജ് എങ്ങോട്ടോ ഒഴുകുന്നു. വെള്ളം കയറി ഒരുവശം മുങ്ങിത്തുടങ്ങിയതോടെ, ഉയർന്നുനിന്നിരുന്ന മറുഭാഗത്തേക്ക് ഞങ്ങൾ നീങ്ങി. വീഴാതെ അള്ളിപ്പിടിച്ചു നിന്ന മണിക്കൂറുകൾ. ഒടുവിൽ രക്ഷകയായി ഐഎൻഎസ് കൊച്ചി കപ്പൽ എത്തുന്നു. ആ കപ്പൽ അപ്പോൾ എത്തിയില്ലായിരുന്നെങ്കിൽ ഇതു പറയാൻ ഞാനിവിടെ ഉണ്ടാകുമായിരുന്നില്ല’’ റ്റിജു പറയുന്നു

‘‘ഒരുവശം ചരിഞ്ഞ് പാതി മുങ്ങി ഒഴുകവേയാണ് വൈകിട്ട് മൂന്നോടെ ഐഎൻഎസ് കൊച്ചി അരികിലെത്തുന്നത്. രക്ഷാദൗത്യവുമായി കപ്പൽ എത്തിയതോടെ ‍ഞങ്ങളുടെ ബാർജിലുണ്ടായിരുന്നവർ ലൈഫ് ജാക്കറ്റ് ധരിച്ചു കടലിലേക്കു ചാടി. പിടിച്ചുകയറാൻ പറ്റുന്ന പ്രത്യേക വല ഐഎൻഎസ് കൊച്ചിയുടെ നാലുവശത്തും രക്ഷാപ്രവർത്തകർ വിരിച്ചു. എന്നാൽ, എട്ടു മീറ്റർ ഉയരത്തിൽ വരെയായിരുന്നു അപ്പോൾ തിരമാലകൾ. 2 മുതൽ 14 മണിക്കൂർ വരെ കടലിൽ ഒഴുകിനടന്ന ശേഷമാണ് പലർക്കും കപ്പലിൽ കയറിക്കൂടാനായത്.” മുങ്ങുന്ന ബാർജിൽ നിന്നു ലൈഫ് ജാക്കറ്റ് ധരിച്ചു കടലിൽ ചാടിയ ടിജു 14 മണിക്കൂർ ഒഴുകിനടന്ന ശേഷമാണു രക്ഷപ്പെട്ടത്. ആ കപ്പൽ എത്തിയില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഇത് പറയാൻ താൻ ജീവനോടെ ഉണ്ടാവുമായിരുന്നില്ല, റ്റിജു ഓർക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close