
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 12 ന് പരീക്ഷ ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് മൂലം പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒരവസരം കൂടി നല്കാന് സുപ്രീം കോടതി നിര്ദേശിക്കുകയായിരുന്നുതുടര്ന്ന് 14 ന് പരീക്ഷ എഴുതാന്‍ അവസരം നല്കി.
വെബ്സൈറ്റിന് സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും ഉടന്‍ പരിഹരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ 85 ശതമാനം മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലെ പ്രവേശനത്തിന് നീറ്റ് യോഗ്യതയാണ് പരിഗണിക്കുന്നത്. നീറ്റ് ഫലത്തോടൊപ്പം മെഡിക്കല്‍ അഖിലേന്ത്യാ ക്വാട്ടാ ലിസ്റ്റും എന്‍.ടി.എ പ്രസിദ്ധീകരിച്ചേക്കും.
14.37ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. ഫലപ്രഖ്യാപനം ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ ntaneet.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും.