Movies

നീ എന്ത് തെറ്റാണ് ചെയ്തതെന്ന് മനസിലായിട്ടില്ല, പുരോഗമന സംഘടനകളും സുഖ നിദ്രയിലാണ്

നടി അഹാന കൃഷ്ണയ്ക്കും കുടുംബത്തിനും എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. സ്വര്‍ണ്ണക്കടത്തിനെയും തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ഡൗണിനെയും ബന്ധപ്പെടുത്തിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചതോടെയാണ് അഹാനയ്ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്. നിലപാടുകള്‍ തുറന്നുപറഞ്ഞതില്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് മനസിലായിട്ടില്ലെന്നും ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ

എന്റെ നല്ല സുഹൃത്താണ് ഞാന്‍ KK എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍…അതുകൊണ്ട് തന്നെ അഹാന കുട്ടി എന്റെയും മോളാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്…ഒരു പ്രണയ വിവാഹവും അതിലെ നാല് പെണ്‍കുട്ടികളേയും കൊണ്ട് ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജീവിച്ച ഒരാളാണ് ഞാനറിയുന്ന KK…ഒരു പെണ്‍കുട്ടി തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നതിന്റെ പേരില്‍ അവള്‍ക്കെതിരെ ഇങ്ങിനെ സൈബര്‍ അക്രമണം നടത്താന്‍ ഈ പെണ്‍കുട്ടി എന്ത് തെറ്റാണ് ചെയ്തെതന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല…

ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ കുറിപ്പ്

Tags
Show More

Related Articles

Back to top button
Close