Covid UpdatesINDIANEWSTop News

നെതർലന്റിൽ നിന്നും സ്വിറ്റ്സർലന്റിൽ നിന്നും സഹായം; കോവിഡിനെ പ്രതിരോധിക്കാൻ 499 വെന്റിലേറ്ററുകളും 700 ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റ് മെഡിക്കൽ സാമഗ്രികളും ഇന്ത്യയിലെത്തി

ന്യു ഡൽഹി: രാജ്യം കോവിഡിന്റെ പിടിയിൽ ഉഴറുമ്പോൾ വിദേശത്തു നിന്ന് വീണ്ടും സഹായം. നെതർലാൻഡ്‌സും സ്വിറ്റ്സർലൻഡുമാണ് ഇത്തവണ ഇന്ത്യക്ക് സഹായഹസ്തവുമായി എത്തിയത്. 449 വെന്റിലേറ്ററുകളും 100 ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റ് മെഡിക്കൽ സാധനങ്ങളുമടങ്ങിയ വിമാനം രാവിലെ എട്ടുമണിയോടെയാണ് നെതർലന്റിൽ നിന്നും ഇന്ത്യയിലെത്തിയത്. പുലർച്ചയോടെ 600 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 50 വെന്റിലേറ്ററുകളും മറ്റ് മെഡിക്കൽ സാധനങ്ങളും വഹിച്ച് സ്വിറ്റ്സർലൻഡിൽ നിന്നുള്ള വിമാനം എത്തിയിരുന്നു.

ഞങ്ങളുടെ സുഹൃത്ത് നെതർലൻ‌ഡിന്റെ ഈ പിന്തുണയെ വിലമതിക്കുന്നതായി ഇന്ത്യയുടെ വിദേശകാര്യ വക്താവ് വ അരിന്ദം ബാഗ്ചി പറഞ്ഞു. വരും ദിവസങ്ങളിൽ, ഇനിയും അവിടെ നിന്നും സഹായങ്ങൾ എത്തുമെന്നും അതിലുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close