SPORTSUncategorized

നെയ്മറിനുവേണ്ടി ബാഴ്സലോണ വിടാം; ആരാധകരെ ഞെട്ടിച്ച് മെസ്സി

ബാഴ്സലോണയിന്‍ തന്റെ സ്ഥാനം നെയ്മര്‍ ഏറ്റെടുക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് സൂപ്പര്‍താരം ലയണല്‍ മെസ്സി. നെയ്മറിനുവേണ്ടി ബാഴ്സലോണയില്‍നിന്നും മാറാന്‍ താന്‍ തയ്യാറാണെന്ന് മെസ്സി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. നെയ്മര്‍ ബാഴ്സലോണയിലേക്ക് തിരിച്ചെത്തുന്നതില്‍ മെസ്സിക്ക് താത്പര്യമില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ പിഎസ്ജിയുടെ താരമാണ് നെയ്മര്‍. മെസ്സി അടുത്തുതന്നെ ബാഴ്സലോണ വിട്ടേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. കരിയറിന്റെ തുടക്കം മുതല്‍ താരം ബാഴ്സലോണയ്ക്കുവേണ്ടിയാണ് കളിച്ചിരുന്നത്.

എന്നാല്‍. മെസ്സി ബാഴ്സലോണ വിടുകയാണെങ്കില്‍ പകരമായി നെയ്മറിനെ കൊണ്ടുവരാനാണ് ക്ലബ്ബിന്റേയും തീരുമാനം. താങ്കള്‍ക്കുവേണ്ടി വഴിയൊരുക്കാമെന്നുകാട്ടി മെസ്സി നെയ്മറിന് വാട്സ്ആപ്പ് സന്ദേശമയച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.നിങ്ങള്‍ ബാഴ്സലോണയിലേക്ക് മടങ്ങിവരണം. രണ്ടുവര്‍ഷത്തിനുള്ളില്‍ താന്‍ ടീം വിടാനാണ് ഉദ്ദേശിക്കുന്നതെന്നും തന്റെ സ്ഥാനം ഏറ്റെടുക്കണമെന്നും മെസ്സി നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സീസണില്‍ തന്നെ നെയ്മര്‍ ബാഴ്സലോണയിലേക്ക് തിരിച്ചെത്താനുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലവത്തായിരുന്നില്ല. പിഎസ്ജിയില്‍ അസന്തുഷ്ടനായ നെയ്മര്‍ അടുത്ത സീസണില്‍ പഴയ ക്ലബ്ബിലേക്ക് മടങ്ങിയെത്തിയേക്കുമാണ് സൂചന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close