KERALANEWSTrending

നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി വിലയ്ക്ക് വാങ്ങി നല്‍കി ബോബി ചെമ്മണൂര്‍; വില കൊടുത്തു വാങ്ങിയ ഭൂമി വേണ്ടന്ന് കുട്ടികള്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കള്‍ക്കു തര്‍ക്കമുന്നയിച്ച ആളില്‍ നിന്നും തന്നെ സ്ഥലം വാങ്ങി നല്‍കി വ്യവസായ പ്രമുഖന്‍ ബോബി ചെമ്മണൂര്‍. ആ ഭൂമി വാങ്ങി ഞങ്ങളുടെ അമ്മയും അച്ഛനും ഉറങ്ങുന്ന ആ മണ്ണ് ഞങ്ങള്‍ക്ക് വേണം. ഇവിടെ വീട് വച്ചുതന്നാല്‍ മതി ഞങ്ങള്‍ക്ക് . ഈ മണ്ണ് വിട്ട് ഞങ്ങള്‍ എങ്ങോട്ടുമില്ല..’ നെയ്യാറ്റിന്‍കരയില്‍ നിന്ന് കേട്ട കണ്ണീരിന്റെ ഈ വാക്ക് കേരളത്തിന്റെ ഹൃദയത്തില്‍ പതിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുകയാണ്. 10 ലക്ഷം നല്‍കി സര്‍ക്കാരും, 5 ലക്ഷം രൂപ നല്‍കി യൂത്ത് കോണ്‍ഗ്രസും പിന്നാലെ ഒരുപാട് സംഘടനകളും കനിവ് കാട്ടി ഒപ്പമെത്തിയെങ്കിലും സ്ഥലം അവര്‍ക്കു ലഭിച്ചിരുന്നില്ല. എന്നാല്‍ തര്‍ക്കമുന്നയിച്ച ആളില്‍ നിന്നും ആ ഭൂമി വാങ്ങി കുട്ടികളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്തു കൊടുത്തുവെന്ന് വ്യവസായ പ്രമുഖന്‍ ബോബി ചെമ്മണൂര്‍ വ്യക്തമാക്കി. ആ വിവരം അദ്ദേഹം ഒരു പ്രമുഖ ന്യുസിനോട് പറഞ്ഞിരുന്നു. ബോബി ചെമ്മണൂരിന്റെ നീക്കത്തിന് സമൂഹമാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഒപ്പം തര്‍ക്കത്തിലുള്ള ഭൂമി എങ്ങനെ വാങ്ങുമെന്നതടക്കം സംശയങ്ങളുയര്‍ത്തിയും നിരവധി പേര്‍ രംഗത്തെത്തിരുന്നു. വില കൊടുത്തു വാങ്ങിയ ഭൂമി തങ്ങള്‍ക്കു വേണ്ടന്ന് കുട്ടികള്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close