KERALANEWS

നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ലക്ഷം വീട് കോളനിയുടെ ഭാഗമല്ലെന്ന് വസന്തയുടെ അഭിഭാഷകന്‍ ശിവപ്രസാദ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ലക്ഷം വീട് കോളനിയുടെ ഭാഗമല്ലെന്ന് പരാതിക്കാരി വസന്തയുടെ അഭിഭാഷകന്‍. 1989-ല്‍ സുകുമാരന്‍ നായര്‍ എന്ന വ്യക്തിയുടെ പേരില്‍ പട്ടയം ഈ സ്ഥലത്തിന് ലഭിച്ചിരുന്നു എന്നും പദ്ധതിയുടെ ഭാഗം അല്ലാത്തതിനാല്‍ കൈമാറ്റം ചെയ്തുവന്ന ഭൂമിയാണിതെന്നും അഭിഭാഷകന്‍ ശിവപ്രസാദ് ചൂണ്ടിക്കാട്ടുന്നു.ഭൂമിയില്‍ അതിക്രമിച്ചു കയറി എന്ന കേസാണ് കോടതിയില്‍ നിലനില്‍ക്കുന്നത്.

ആത്മഹത്യ ചെയ്ത രാജന്‍-അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക് വസന്തയില്‍ നിന്നും ഭൂമിവാങ്ങി നല്‍കാന്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ശ്രമിച്ചെങ്കിലും കുട്ടികള്‍ സ്വീകരിച്ചിരുന്നില്ല. നിയമപരമായി വാങ്ങാനോ വില്‍ക്കാനോ കഴിയാത്ത ഭൂമിയാണിതെന്നും സര്‍ക്കാര്‍ പട്ടയം നല്‍കാമെന്ന് പറഞ്ഞാല്‍ മാത്രമേ അത് സ്വീകരിക്കൂ എന്നുമാണ് കുട്ടികളുടെ നിലപാട്.വസന്തയുടെ ഭൂമിക്ക് പട്ടയമില്ലെന്നുള്ള വിവരാവകാശ രേഖ തങ്ങളുടെ പക്കലുണ്ടെന്നാണ് കുട്ടികള്‍ പറയുന്നത്.

ഡിസംബര്‍ 22 നാണ് ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. പിന്നീട് ഇവര്‍ ആശുപത്രിയില്‍ മരിച്ചു. അയല്‍വാസിയായ വസന്തയുമായുള്ള ഭൂമി തര്‍ക്കമാണ് ദമ്പതികളുടെ ആത്മഹത്യയിലേക്ക് നയിച്ചത്. തലവഴി പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെയാണ് ദമ്പതികളുടെ ശരീരത്തില്‍ തീ പടര്‍ന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close