KERALANEWSTrending

നെയ്യാറ്റിന്‍കരയിലെ ഭൂമി കയ്യേറിയത് തന്നെ,തഹസില്‍ദാര്‍ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിച്ചു

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ രാജന്റെ ഭൂമി കയ്യേറിയത് തന്നെയെന്ന് ഉറപ്പിച്ച് തഹസില്‍ദാര്‍. ഭൂമി പുറമ്പോക്കാണെന്ന വാദം തെറ്റാണെന്ന തഹസില്‍ദാറിന്റെ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിച്ചു.സുഗന്ധി എന്നയാളില്‍ നിന്നും വസന്ത ഭൂമി വില കൊടുത്ത് വാങ്ങിയതാണ്.ഭൂമിയുടെ വില്‍പന സാധുവാണോയെന്നത് സര്‍ക്കാര്‍ പരിശോധിക്കണം. ലക്ഷം വീട് കോളനിയിലെ സ്ഥലം കൈമാറിക്കിട്ടിയതാണെന്നാണ് പരാതിക്കാരിയായ രാജന്റെ അയല്‍വാസി വസന്ത ഉന്നയിച്ചിരുന്ന വാദം.ഈ കൈയേറ്റ ഭൂമിയില്‍ നിന്നും രാജനെ ഒഴിപ്പിക്കാനായ നെയ്യാറ്റിന്‍കര എസ്‌ഐയും കോടതിയിലെ ഉദ്യോഗസ്ഥരുമെത്തിയപ്പോഴായിരുന്നു ആത്മഹത്യ ഭീഷണി. മൂന്നു സെന്റഭൂമിയില്‍ ഷെഡ് കെട്ടിതാമസിക്കുന്ന രാജന്‍ ഭാര്യയൊമൊത്ത് ശരീരത്തില്‍ പെട്രോളൊഴിച്ച് ഭീഷണിമുഴക്കുകയാിരുന്നു.പട്ടയം ഉണ്ടെന്ന് വസന്ത പറയുമ്പോള്‍ ഇല്ലെന്നായിരുന്നു രാജന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ ഉടമസ്ഥാവാകാശത്തെക്കുറിച്ച് കളകട്ര്‍ നെയ്യാറ്റിന്‍കര തഹസില്‍ദാറോട് റിപ്പോര്‍ട്ട് തേടിയത്. വസന്തയുടെ ഹര്‍ജിയില്‍ രാജന്‍ ഈ മാസം 22ന് കൈയേറ്റ ഭൂമി ഒഴിയണമെന്നായിരുന്നു നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയുടെ വിധി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close