KERALANEWS

നെയ്യാറ്റിന്‍കരയില്‍ ഒന്‍പതാം ക്ലാസുകാരി തൂങ്ങിമരിച്ചു; കാമുകന്‍ പോലീസ് കസ്റ്റ്ടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കമുകിന്‍കോട്ടില്‍ ഒന്‍പതാം ക്ലാസുകാരി തൂങ്ങി മരിച്ച കേസില്‍ കാമുകനെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ സീനിയര്‍ വിദ്യാര്‍ഥിയായിരുന്ന കൊടങ്ങാവിള സ്വദേശി ജോമോനെയാണ് കസ്റ്റടിയില്‍ എടുത്തത്. കാമുകനായ ജോമോന്‍ വഴക്കുണ്ടാക്കി പോയതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് സഹോദരി ആരോപിച്ചു

കമുകിന്‍കോട് സ്വദേശിയായ ഒന്‍പതാം ക്ലാസുകാരി ഇന്നലെ രാവിലെ 10 മണിയോടെയാണ് വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. കാമുകനായ ജോമോന്‍ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി വീടിനുള്ളില്‍ കയറി ആത്മഹത്യയ്ക്കു ശ്രമിച്ചത്. പെണ്‍കുട്ടിയുടെ സഹോദരി വഴിക്കിട്ടുപോയ കാമുകനെ തന്നെ വിളിച്ചുവരുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. പെണ്‍കുട്ടി ആശുപത്രിയില്‍ മരിച്ചതോടെ കാമുകനായ ജോമോന്‍ മുങ്ങി. മരിച്ച കുട്ടിയ ജോമോന്‍ ശല്യം ചെയ്യുന്നതായി കാണിച്ച് നേരത്തെ വീട്ടുകാര്‍ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നു. ആത്മഹത്യയ്ക്ക് ഇടയാക്കിയത് ജോമോന്‍ മര്‍ദിച്ച മനോവിഷമത്തിലാണന്നാണ് പൊലീസും കരുതുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close