KERALANEWSTrending

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവം അന്വേഷണം ക്രൈം ബ്രാഞ്ചിന്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് ദമ്പതികള്‍ മരിച്ച് സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സംഭവം സ്ഥലം പരിശോധിച്ച ക്രൈം ബ്രാഞ്ച് സംഘം മരിച്ച രാജന്റെ മക്കളുടെ മൊഴിയെടുത്തു.രാജനും ഭാര്യ അമ്പിളിയും പൊള്ളലേറ്റ് മരിക്കാന്‍ കാരണം കുടിയൊഴിപ്പിലിനന്റെ് അനാവശ്യം തിടുക്കമാണന്നും മക്കള്‍ ആരോപിച്ചിരുന്നു.പൊലീസ് വീഴ്ചയുള്‍പ്പെടെയാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ച് എസ്പി ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. തര്‍ക്കഭൂമിയില്‍ കെട്ടിയ ഷെഡിലാണ് ഇപ്പോഴും കുട്ടികള്‍ കഴിയുന്നത്.അതേ സമയം.മൂത്ത മകന്‍ രാഹുലിന് നെല്ലിമൂട് സഹകരണ ബാങ്കില്‍ ജോലി നല്‍കുമെന്നാണ് നെയ്യാറ്റിന്‍കര എംഎഎ ആന്‍സല്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തി അറിയിച്ചത്.രാജന്‍ ഷെഡു കെട്ടി താമസിക്കുന്ന ഭൂമി പരാതിക്കാരിയായ വസന്തയില്‍ നിന്നും വാങ്ങാനായി ബോബി ചെമ്മണ്ണൂരുണ്ടാക്കിയ കരാറിലും തര്‍ക്കം തുടരുകയാണ്. വസന്തയുടെ കൈവശമുള്ളത് വ്യാജ പട്ടയമെന്നാണ് രാജന്റെ മക്കളുടെ ആരോപണം. എന്നാല്‍ വസന്തയുടെ കൈശമുള്ള ഭൂമി ലക്ഷംവീട് പദ്ധതിയുടെ ഭാഗമായുള്ളതല്ലെന്ന് അഭിഭാഷകന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബോബി ചെമ്മണ്ണൂരുമായുണ്ടാക്കിയ കരാര്‍ നിയമാനുസരണമാണെന്നും അഭിഭാഷകന്‍ പറയുന്നു.ഭൂമി സര്‍ക്കാര്‍ മധ്യസ്ഥയില്‍ കുട്ടികള്‍ക്ക് കൈമാറാനുള്ള ശ്രമത്തിലാണ് ബോബി ചെമ്മണ്ണൂര്‍. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കര്യം ആവശ്യപ്പെടാനുള്ള ശ്രമത്തിലാണ് ബോബി ചെമ്മണ്ണൂര്‍ .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close