KERALANEWSTop News

നെയ്യാറ്റിന്‍കരയില്‍ പെട്രോളൊഴിച്ച ദമ്പതികളുടെ കേസുമായി മുന്നോട്ട് പോകില്ലെന്ന നിലപാടില്‍ നിന്ന് പിന്‍വാങ്ങി പരാതിക്കാരി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പെട്രോളൊഴിച്ച ദമ്പതികളുടെ കേസുമായി മുന്നോട്ട് പോകില്ലെന്ന നിലപാടില്‍ നിന്ന് പരാതിക്കാരി പിന്‍വാങ്ങി. ഭൂമി തന്റേതാണെന്ന് തെളിയിക്കുമെന്നും ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി നല്‍കില്ലെന്നും ഭൂമി മറ്റാര്‍ക്കെങ്കിലും എഴുതിക്കൊടുക്കുമെന്നും വസന്ത പറഞ്ഞു.ദമ്പതികള്‍ മരിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് രാജന്റെ കുടുംബത്തിനെതിരായ കേസില്‍ മുന്നോട്ട് പോകില്ലെന്ന് ഇന്ന് രാവിലെ പരാതിക്കാരി പ്രതികരിച്ചത്. നിയമപരമായി എല്ലാ രേഖകളും ഉള്ള ഭൂമി 16 കൊല്ലം മുന്‍പ് വാങ്ങിയതാണ്. പട്ടയം അടക്കമുള്ള രേഖകള്‍ ഉള്ളതുകൊണ്ടാണ് തനിക്ക് അനുകൂലമായ വിധി വന്നത്. ഇപ്പോള്‍ രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ തന്റെ മക്കളുമായി സംസാരിച്ചെന്നും കേസില്‍ മുന്നോട്ട് പോകില്ലെന്നും പരാതിക്കാരി വസന്ത പ്രതികരിച്ചിരുന്നു. ഇപ്പോള്‍ തര്‍ക്കത്തിലിരിക്കുന്ന ഭൂമി രാജന്റെ മക്കള്‍ക്ക് കൈമാറാം എന്നും ഇവര്‍ വാക്കാല്‍ പറഞ്ഞിരുന്നു.രാജന്റെ മക്കള്‍ക്ക് വീടും സ്ഥലവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. നേരത്തെ യൂത്ത് കോണ്‍ഗ്രസും വീടും സ്ഥലവും വാഗ്ദാനം ചെയ്തു. പിന്നാലെ ഡിവൈഎഫ്‌ഐ പഠന ചെലവും ഏറ്റെടുക്കുമെന്ന് പറഞ്ഞ് രംഗത്ത് വന്നു. പ്രതിപക്ഷം സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിക്കുകയാണ്. അതിനിടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ട് നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തി രാജന്റെ മക്കളോട് സംസാരിച്ചു.ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണത്തിന് ഉത്തരവിട്ടു. റൂറല്‍ എസ്പിയാണ് അന്വേഷിക്കുക. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയോ, ദമ്പതികളോട് പൊലീസ് മോശമായി പെരുമാറിയോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക.എനന്നാല്‍ പൊലീസ് ഒഴിപ്പിക്കാനെത്തിയപ്പോള്‍ ദേഹത്ത് പെട്രോളൊഴിച്ച നെയ്യാറ്റിന്‍കര സ്വദേശി രാജനും ഭാര്യ അമ്പിളിയും ലൈറ്ററെടുത്ത് കയ്യില്‍ പിടിച്ച് കത്തിച്ചെന്നും, അത് മാറ്റാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥതലത്തില്‍ വരുന്ന പ്രതികരണം. നല്ല ഉദ്ദേശത്തോടെ, രാജന്റെ കൈയ്യില്‍ നിന്ന് ലൈറ്റര്‍ തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ തീയാളിപ്പിടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ മൂന്ന് സെന്റ് ഭൂമി ഒഴിപ്പിക്കുന്നത് പോലെയുള്ള ഇത്തരം ചെറിയ കേസുകള്‍ സംയമനത്തോടെയും സഹാനുഭൂതിയോടെയും പൊലീസ് കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു.അതേസമയം, പൊലീസും വീട് ഒഴിപ്പിക്കാന്‍ ഹര്‍ജി നല്‍കിയ അയല്‍ക്കാരും തമ്മില്‍ ഒത്തുകളിച്ചുവെന്നാണ് രാജന്റെ മക്കള്‍ ആരോപിക്കുന്നത്. ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ഓര്‍ഡര്‍ മണിക്കൂറുകള്‍ക്കകം വരുമെന്നറിഞ്ഞ്, പൊലീസ് ഒഴിപ്പിക്കാന്‍ നോക്കിയെന്ന ഗുരുതരമായ ആരോപണം രാജന്റെ മക്കള്‍ ഉന്നയിക്കുന്നു. ഈ സാഹചര്യത്തില്‍ക്കൂടിയാണ് ഡിജിപി എന്താണ് സംഭവിച്ചതെന്നതില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close