KERALANEWS

നെയ്യാറ്റിന്‍കരയില്‍ സംഭവിച്ചത് അബദ്ധത്തില്‍ പറ്റിയ ആത്മഹത്യയല്ല,;ഷാഫി പറമ്പില്‍ എം.എല്‍.എ

പാലക്കാട് : നെയ്യാറ്റിന്‍കരയില്‍ സംഭവിച്ചത് അബദ്ധത്തില്‍ പറ്റിയ ആത്മഹത്യയല്ല, ഭരണകൂടം നടത്തിയ കൊലപാതകമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. പോലീസ് അരമണിക്കൂര്‍ സമയം കൊടുത്തിരുന്നെങ്കില്‍ ആ അച്ഛനും അമ്മയും ഇന്നും ജീവിച്ചിരിക്കുമായിരുന്നു. ഒറ്റപ്പാലം നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി സരിന്‍, ജില്ലാ പ്രസിഡന്റ് ടി.എച്ച് ഫിറോസ് ബാബു തുടങ്ങി നിരവധി പേര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close