KERALANEWS

നെയ്യാറ്റിന്‍കര സംഭവത്തില്‍ പ്രതിഷേധം, പോലീസിന്റെ സൈറ്റ് ഹാക്ക് ചെയ്ത് സൈബര്‍ വാരിയേര്‍സ്

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ പോലീസിന്റെ അക്രമണ സ്വഭാവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പോലീസ് അക്കാദമി സൈറ്റ് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. കേരള സൈബര്‍ വാരിയേര്‍സാണ് സൈറ്റ് ഹാക്ക് ചെയ്തത്. നെയ്യാറ്റിന്‍കരയില്‍ മരിച്ച മാതാപിതാക്കളുടെ മൃതദേഹം സംസ്‌കരിക്കാന്‍ മകന്‍ കുഴി എടുക്കുന്ന വീഡിയോ സൈറ്റില്‍ ഇട്ടിട്ടുണ്ട്. ഇതിനൊപ്പം തന്നെ കണ്ണൂരില്‍ തെരുവുകച്ചവടം ചെയ്തിരുന്ന ആളുകള്‍ക്ക് നേരെ പോലീസ് അക്രമണം നടത്തുന്ന വീഡിയോയും മറ്റും ചേര്‍ത്തിട്ടുണ്ട്. സാധാരണക്കാരോടുള്ള പോലീസിന്റെ മോശമായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ചാണ് ഹാക്ക് ചെയ്തതെന്ന് സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. നെയ്യാറ്റിന്‍കര സംഭവത്തില്‍ ആരോപണ വിധേയരായവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close