
കൂടല്ലൂര്‍: തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ ലിഗ്നെറ്റ് തെര്‍മല്‍ പ്ലാന്റില്‍ ഇന്നു രാവിലെ നടന്ന ബോയിലര്‍ സ്ഫോടനത്തില്‍ ആറ് കരാര്‍ തൊഴിലാളികള്‍ മരിക്കുകയും 16 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. സംഭവസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടന്നു വരുകയാണ്.
ചെന്നെയില്‍ നിന്നും ഏതാണ്ട് 180 കിലോമീറ്റര്‍ അകലെയാണ് അപടമുണ്ടായ സ്ഥലം. പ്ലാന്റിന്റെ രണ്ടാം ബോയിലറില്‍ ഉണ്ടായ തീപിടുത്തം മൂലമാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് റിപ്പോട്ടുകള്‍. ഇരുപത്തിനാലിനും നാല്‍പ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍. അപകടത്തില്‍പെട്ടവര്‍ക്കു 40% അധികം പെള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. രണ്ടു മാസം മുന്‍പും ഇവിടെ സമാന സംഭവം ഉണ്ടായിരുന്നു. എട്ടു പേര്‍ക്ക് അന്നു പരിക്കേറ്റിരുന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സി.ഐ.എസ്.എഫ് സ്ഥലത്ത് വിന്യാസിച്ചിട്ടുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമിയുമായി സംസാരിച്ചതായും സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം നല്‍കിയതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.