നെറ്റ്ഫ്ലിക്സിന്റെ ഹിറ്റ് സ്പാനിഷ് ഷോ മണി ഹെയ്സ്റ്റ് അടുത്ത സീസണോടെ അവസാനിക്കുന്നു

മാഡ്രിഡ്: വരാനിരിക്കുന്ന അഞ്ചാം സീസണോടെ നെറ്റ്ഫ്ലിക്സിന്റെ ഹിറ്റ് സ്പാനിഷ് ഷോ മണി ഹെയ്സ്റ്റ് അവസാനിക്കും. ഷോയുടെ അഞ്ചാം ഭാഗത്തോടെ ‘ഹീസ്റ്റ് അവസാനിക്കുന്നു’ എന്ന വീഡിയോയിലൂടെയാണ് അറിയിപ്പ് എത്തിയത്. ട്വിറ്ററിലൂടെ അറിയിപ്പെത്തിയിട്ടുണ്ട്. അവസാന സീസണിന്റെ ഷൂട്ടിംഗ് സ്പെയിന്, ഡെന്മാര്ക്ക്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ ഉടന്‍ ആരംഭിക്കും. ‘ബാന്‍ഡിനെ എങ്ങനെ അവസാനിപ്പിക്കുമെന്നതിനെക്കുറിച്ച് ഞങ്ങള്‍ ഒരു വര്‍ഷത്തോളം ആലോചിച്ചു,’ പല കഥാപാത്രങ്ങളേയും എങ്ങനെ അവസാനഘട്ടത്തില്‍ അവതരിപ്പിക്കാം എന്നെല്ലാമുള്ളത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ചിന്തിക്കേണ്ട കാര്യമായിരുന്നു. ലാ കാസ ഡി പാപ്പലിന്റെ അഞ്ചാം ഭാഗമാണ് ഇതിന്റെ ഫലം. അവസാനസംഘട്ടനം തീവ്രവും ക്രൂരവുമായ തലങ്ങളില്‍ ഇതില്‍ അവതരിപ്പിക്കുന്നുണ്ട്, ഏറ്റവും ആവേശം നിറഞ്ഞ സീസണ് കൂടിയാണ് ഇതെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
മാഡ്രിഡിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ഷോ, രണ്ട് തട്ടിപ്പുകാരുടെ കഥയാണ് പ്രധാനമായും പറയുന്ന. രണ്ട് ഭാഗങ്ങളുള്ള പരമ്പരയായി ആരംഭിച്ച മണി ഹെയ്സ്റ്റ് വളരെയധികം ആരാധകരുള്ള ഒരു പരമ്പരയാണ്. ഇതിന്റെ പ്രധാന അഭിനേതാക്കള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ അതിന്റെ അവസാനത്തോടടുത്തപ്പോള്‍ ആരാധകര്‍ അവസാനത്തെ തട്ടിപ്പെന്താണെന്നറിയാന് അക്ഷമരായി കാത്തിരിക്കുകയാണ്.