KERALANEWS

നെറ്റ്‌വർക്ക് ലഭ്യത: മുഖ്യമന്ത്രി വിളിച്ച സർവീസ് പ്രൊവൈഡർമാരുടെ യോഗം ഇന്ന് രാവിലെ ഓൺലൈനായി നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളുടെ പുരോഗതിക്കായി മുഖ്യമന്ത്രി വിളിച്ച ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ യോഗം ഇന്ന് നടക്കും. രാവിലെ പത്തരയോടെ ഓൺലൈനായാണ് യോഗം സംഘടിപ്പിക്കുക. വിദ്യാർത്ഥികൾക്ക് പഠനത്തിന് വേണ്ട ഇന്റർനെറ്റ് സൗജന്യമായോ നിരക്ക് കുറച്ചോ നൽകുന്നത് സംബന്ധിച്ചും ഇന്ന് തീരുമാനമാകും.

ഇന്റർനെറ്റിന്റെ വേഗം വലിയൊരു ഭാഗം കുട്ടികൾക്ക് പഠനത്തിന് തടസ്സമാകുന്നുവെന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയിരുന്നു. ഗ്രാമീണ മേഖലകൾ, ആദിവാസി ഊരുകൾ അടക്കമുള്ള പ്രദേശങ്ങളിൽ ഇത്തരത്തിൽ സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. എല്ലാവർക്കും ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമായതിന് ശേഷമേ ഓൺലൈൻ പഠനത്തിലേക്ക് പൂർണ്ണമായും കടക്കുകയുള്ളെന്നും സർക്കാർ പ്രസ്താവിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close