KERALANEWS

നെല്ല് സംഭരിക്കാന്‍ 105 സഹകരണ സംഘങ്ങള്‍, വില 27.48 രൂപ

തിരുവനന്തപുരം:സഹകരണ സംഘങ്ങള്‍ വഴി കിലോയ്ക്ക് 27.48 രൂപ നിരക്കില്‍ നെല്ല് സംഭരിക്കാന്‍ തീരുമാനം. ആദ്യഘട്ടമായി പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 105 പ്രാഥമിക കാര്‍ഷിക സഹകരണസംഘത്തെ ചുമതലപ്പെടുത്തും. ഓരോ പ്രദേശത്തിന്റെയും ആവശ്യം പരിശോധിച്ച് കൂടുതല്‍ സംഘങ്ങളെ നിയോഗിക്കും. നെല്‍ക്കര്‍ഷകര്‍ക്ക് റോയല്‍റ്റി, കര്‍ഷകന് പെന്‍ഷനും ക്ഷേമനിധി ആനുകൂല്യങ്ങളും മുമ്പ് നല്‍കിയിരുന്നു.

പാലക്കാട്ട്‌‌ സംഘങ്ങൾ സംഭരിക്കുന്ന നെല്ല‌്‌ അരിയാക്കി പൊതുവിതരണ ശൃംഖലയ്‌ക്ക്‌‌ നൽകും. മറ്റ്‌ ജില്ലകളിൽനിന്നുള്ളത്‌ സപ്ലൈകോ ഏറ്റെടുത്ത്‌ അരിയാക്കി ഫുഡ്‌ കോർപറേഷന്‌ കൈമാറും. പാലക്കാട്‌–-29, തൃശൂർ–-46, ആലപ്പുഴ–-12, കോട്ടയം–-18 എന്നിങ്ങനെയാണ്‌ ആദ്യഘട്ടത്തിലെ സംഘങ്ങൾ. സംസ്ഥാനത്തെ നെല്ലുൽപ്പാദനത്തിന്റെ 45 ശതമാനം പാലക്കാടാണ്‌. കൊയ്‌ത്ത്‌ ആരംഭിച്ച ഇവിടെനിന്ന്‌ പൂർണമായും സംഭരിക്കും. താലൂക്കിൽ ഒരു സംഘംവീതം പ്രവർത്തനം ഏകോപിപ്പിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close