KERALANEWS

നെല്‍വയല്‍ ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റോയല്‍റ്റി തുക വിതരണം അടുത്ത മാസം മുതല്‍

തിരുവനന്തപുരം:നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ നെല്‍വയല്‍ ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റോയല്‍റ്റി തുക അടുത്ത മാസം മുതല്‍ വിതരണം ചെയ്യും. നവംബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇതുവരെ 60000പേര്‍ അപേക്ഷിച്ചു. ഇനിയും അപേക്ഷ നല്‍കാം. ഹെക്ടറിന് വര്‍ഷം രണ്ടായിരം രൂപ വീതമാണ് റോയല്‍റ്റി. ബാങ്ക് അക്കൗണ്ടില്‍ പണം എത്തും. ഇതിനായി 40 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.

നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. വയലുകള്‍ രൂപമാറ്റം വരുത്താതെ നിലനിര്‍ത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യണം. പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറി, എള്ള്, നിലക്കടല തുടങ്ങി നെല്‍വയലിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്താത്ത ഹ്രസ്വകാല വിള കൃഷി ചെയ്യുന്നവര്‍ക്കും റോയല്‍റ്റി ലഭിക്കും. www.aims.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കണം.

നിലവില്‍ നെല്‍വിത്തുകള്‍ കൃഷി ഭവന്‍ വഴി സൗജന്യമായി നല്‍കുന്നുണ്ട്. ഉഴവുകൂലിയായി ഒരു ഹെക്ടറിന് 17500 രൂപയും പ്രൊഡക്ഷന്‍ ബോണസായി 1000 രൂപയും സുസ്ഥിര വികസന ഫണ്ടില്‍നിന്ന് 1500 രൂപയും വീതം നല്‍കുന്നു. സബ്സിഡി നിരക്കില്‍ ജൈവവളവും നല്‍കുന്നുണ്ട്. ഇതിന് പുറമെയാണ് റോയല്‍റ്റി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close