INDIANEWSTop News

നേതൃത്വശൈലി അംഗീകരിക്കാനാവില്ല; ബീഹാർ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ചിരാഗ് പാസ്വാൻ എൽജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്ത്

പാറ്റ്ന: നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ ലോക് ജനശക്തി പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് ചിരാഗ് പസ്വാനെ മാറ്റി. പാർട്ടിക്കുള്ളിൽ ആഭ്യന്തരപ്രശ്നങ്ങളും രൂക്ഷമാവുകയാണ്. ഒരാൾക്ക് ഒരു പദവി മതിയെന്ന പേരിലാണ് സ്ഥാനമാറ്റമെങ്കിലും പാസ്വാനെതിരെ മാസങ്ങളായി പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാണ്. ചിരാഗ് പാസ്വാന്റെ നേതൃത്വശൈലി അംഗീകരിക്കാനാവുന്നതല്ലെന്നും നേതൃതലത്തിൽ മാറ്റം വേണമെന്നും പാർട്ടി നേതാക്കൾക്കിടയിൽ തന്നെ അഭിപ്രായം ശക്തമാവുകയായിരുന്നു. തിരഞ്ഞെടുപ്പിൽ സന്ഘ്യം ചേരാതെ ഒറ്റക്ക് മത്സരിക്കുന്നതിനെതിരെ തന്നെ പാർട്ടിയിൽ അഭിപ്രായഭിന്നത ഉയർന്നിരുന്നു. 135 സീറ്റുകളിൽ മത്സരിച്ചെങ്കിലും നേടാനായത് ഒറ്റ സീറ്റാണ്. ആകെയുള്ള എംഎൽഎ ആയ രാജ്‌കുമാർ സിങ്ങും പാർട്ടി വിട്ട് ജനതാദളിൽ ചേർന്നിരുന്നു.

പാർട്ടിക്കുള്ളിൽ ഒരാൾക്ക് ഒരു പദവി മതി എന്ന നിലപാടാണ് പാസ്വാനെ മാറ്റാൻ കാരണമെന്നാണ് ഔദ്യോഗികവൃത്തങ്ങൾ പറയുന്നത്. ശീയ അധ്യക്ഷ പദവിക്ക് പുറമേ എൽജെപി പാർലമെന്ററി പാർട്ടി നേതാവ്, പാർലമെന്ററി ബോർഡ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളും ചിരാഗ് ആണ് വഹിച്ചിരുന്നത്.

ചിരാഗ് പസ്വാനുൾപ്പടെ ആറ് എം.പിമാരാണ് ലോക് ജൻ ശക്തി പാർട്ടിക്ക് നിലവിലുള്ളത്. ആകെ ബാക്കിയുള്ള അഞ്ചുപേരും ചിരാഗിനെതിരായിരുന്നു. കഴിഞ്ഞ ദിവസമാണ് ചിരാഗ് പസ്വാനെ ഒറ്റപ്പെടുത്തി ഒപ്പമുണ്ടായിരുന്ന എംപിമാർ എതിർപക്ഷത്തേക്ക് നീങ്ങിയത്. അതേസമയം ചിരാഗ് പസ്വാനെതിരെ വിമത നീക്കം നടത്തിയ അഞ്ച് എംപിമാരെയും എൽജെപി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്ത് നിന്ന് ചിരാഗിനെ നീക്കിയതിന് തൊട്ടുപിന്നാലെയാണ് വിമതരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ശുപതി പരസ്, വീണ ദേവി, പ്രിൻസ് രാജ്, ചന്ദൻ സിങ്, മെഹബൂബ് അലി കേശർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ദേശീയ നിർവാഹക സമിതിയാണ് തീരുമാനം എടുത്തിരിക്കുന്നത്. ഇവർ യോഗം ചേർന്ന് യോഗം ചേര്‍ന്ന് രാംവിലാസ് പസ്വാന്‍റെ സഹോദരൻ പശുപതിനാഥ് പരസിന് നേതാവായി തെരഞ്ഞെടുത്തിരുന്നു.

സുർജൻ ഭാനിനെ വർക്കിങ് പ്രസിഡന്റും തെരഞ്ഞെടുപ്പ് ഓഫീസറുമായി തെരഞ്ഞെടുത്തു. പുതിയ അധ്യക്ഷനെ അഞ്ചുദിവസത്തിനകം തെരഞ്ഞെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം നിതീഷ് കുമാറിന്‍റെ സ്വാധീനത്ത് വഴങ്ങിയാണ് ഒരു സംഘം പാര്‍ടിയിൽ കലാപം ഉയര്‍ത്തുന്നതെന്ന് ചിരാഗ് പസ്വാനെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close