KERALANEWS

നേതൃയോഗത്തിൽ ബിജെപിക്ക് നേരെ കടുത്ത വിമർശനങ്ങളുമായി ആർഎസ്എസ്; നേതാക്കൾ ഗ്രൂപ്പിസത്തിന്റെ പിടിയിലെന്നും തിരഞ്ഞെടുപ്പിൽ വന്നത് വൻ പാളിച്ചകളെന്നും വിമർശനം

കൊച്ചി: ബിജെപി നേതൃത്വത്തിന് നേരെ കടുത്ത വിമര്‍ശനങ്ങളുമായി ആർഎസ്എസ്. ബിജെപിയിലെ സംഘടനാവിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് നടക്കുന്ന ബിജെപി-ആര്‍എസ്എസ് നേതൃയോഗത്തിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലടക്കം ഉണ്ടായ പാളിച്ചകളിൽ സംസ്ഥാനനേതൃത്വത്തിന് കാര്യമായ വീഴ്ച പറ്റിയെന്നും, അനാവശ്യവിവാദങ്ങളിൽച്ചെന്ന് വീണെന്നും ഉൾപ്പടെയുള്ള വിമർശനങ്ങൾ ആർഎസ്എസ് നേതാക്കൾ പരസ്യമായി പ്രകടിപ്പിച്ചത്. അനാവശ്യമായ ഗ്രൂപ് പോരുകളും സംസ്ഥാനത്ത് മുന്നണിയുടെ തകർച്ചക്ക് കാരണമായെന്നും വിമർശനമുയർന്നു.

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ ഏകോപനം മൊത്തത്തിൽ പാളിയെന്ന വിലയിരുത്തലാണ് യോഗത്തിലുയർന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ അനാവശ്യ വിവാദമുണ്ടാക്കി. ഇതെല്ലാം തോൽവിയായി പ്രതിഫലിച്ചെന്നും യോഗത്തിൽ വിമർശനങ്ങളുയർന്നു.

തിരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉള്‍പ്പെടെ ജനങ്ങളില്‍ എത്തിക്കുന്ന തരത്തില്‍ ശക്തമായ പ്രചാരണം ബിജെപിക്ക് സംഘടിപ്പിക്കാനായില്ല. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അനാവശ്യ തര്‍ക്കങ്ങളും വീഴ്ചകളും കോട്ടമുണ്ടാക്കി. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാന കാരണമായി പലഘട്ടങ്ങളിലും ഉയര്‍ന്നുവന്നത് നേതാക്കളുടെ വിഭഗീയതയാണെന്നും ആര്‍എസ്എസ് വിമര്‍ശിച്ചു. അതിനാല്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് നിര്‍ദേശം.

ഗ്രൂപ്പിസത്തിനെതിരേ പലകുറി നിലപാടെടുത്തിട്ടും മാറ്റമുണ്ടാകാത്തതിലുള്ള നീരസവും സംഘ നേതൃത്വം പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ ബിജെപിയുടെ സംഘടനാ സംവിധാനത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമാണെന്നാണ് ആര്‍എസ്എസ് നിലപാട്. ഇതിന്റെ ഭാഗമായി പാര്‍ട്ടിയില്‍ സംഘടനാ ഓഡിറ്റിങ് ഉണ്ടായേക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close