KERALANEWS

നേമം മണ്ഡലത്തില്‍ ഏത് ഉന്നതന്‍ വന്നാലും വിജയം ബിജെപിക്ക് :കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം:നേമം മണ്ഡലത്തില്‍ ഏത് ഉന്നതന്‍ വന്നാലും വിജയം ബിജെപിക്ക് തന്നെയായിരിക്കുമെന്ന് കുമ്മനം രാജശേഖരന്‍. പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയല്ല, പിണറായി വിജയന്‍ വന്നാലും നേമം പിടിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദു മുന്നോക്ക വിഭാഗങ്ങളുടെ വോട്ട് മുന്നില്‍ക്കണ്ട് ശബരിമല മുഖ്യതെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തുന്ന യുഡിഎഫിനുനേരെയും കുമ്മനം ആഞ്ഞടിച്ചു. ഭക്തര്‍ക്കൊപ്പം ത്യാഗം സഹിച്ചത് ബിജെപി പ്രവര്‍ത്തകരായിരുന്നെന്നും ശബരിമല വിഷയത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആചാരസംരക്ഷണത്തിനായി യുഡിഎഫ് എന്താണ് ചെയ്തതെന്ന ചോദ്യവും യുഡിഎഫിനുനേരെ കുമ്മനം ഉന്നയിച്ചു. ആചാരസംരക്ഷണത്തിനായി യുഡിഎഫ് ശ്രമിച്ചിരുന്നെങ്കില്‍ എന്തുകൊണ്ട്് അവര്‍ നിയമസഭയില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന് നിയമം കൊണ്ടുവന്നില്ല എന്നും കുമ്മനം ചോദിച്ചു. നിരവധി ബിജെപി പ്രവര്‍ത്തകര്‍ ആചാരസംരക്ഷണത്തിനായി ത്യാഗം സഹിച്ചെന്നും ആയിരക്കണക്കിന് പ്രവര്‍ത്തകരെ സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തെന്നും കുമ്മനം ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close