KERALANEWSTop News

നേമത്തു നിന്നും ഇക്കുറി വിജയം ബിജെപിക്ക് അനായാസമെന്ന് കരുതണ്ട : മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ബിജെപി ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്തു നിന്നും വിജയിക്കാമെന്ന് കരുതെണ്ടന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതൊക്കെ ഒരു കടംകഥയാണ്. നേമത്തും വട്ടിയൂര്‍ക്കാവിലും ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിന് ഉണ്ടാകും. മുതിര്‍ന്ന നേതാക്കള്‍ ആയിരിക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാനും മുല്ലപ്പള്ളി പറഞ്ഞു. 20 സീറ്റില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ധാരണ ഉണ്ടാക്കിയിരിക്കുന്നു എന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവന വിചിത്രമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഈ വര്‍ഷത്തെ നിറം പിടിപ്പിച്ച നുണ മാത്രമാണിത്. താന്‍ നിരവധി തവണ സിപിഎമ്മും ബിജെപിയുമായുള്ള രഹസ്യബന്ധത്തെക്കുറിച്ച് വ്യക്തമാക്കിക്കഴിഞ്ഞു. ആ രഹസ്യധാരണയുടെ അന്തര്‍ധാര പരിപൂര്‍ണമായും പ്രതിഫലിച്ച് തദ്ദേശ തെരഞ്ഞെടുപ്പിലാണ്. താന്‍ നിരന്തരം ഉന്നയിച്ച തില്ലങ്കേരി മോഡലില്‍ ഈ നിമിഷം വരെ മറുപടി പറയാന്‍ ബിജെപിയോ സിപിഎമ്മോ തയ്യാറായിട്ടില്ല. അതില്‍ നിന്നും രക്ഷപ്പെടാന്‍ എടുത്ത തന്ത്രമാണിതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close