Election 2021KERALANEWSTrending

നേമത്ത് സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഒത്തുകളിയെന്ന് ആക്ഷേപവുമായി കുമ്മനം രാജശേഖരന്‍ രംഗത്ത്

തിരുവനന്തപുരം: നേമത്ത് സിപിഎമ്മും കോണ്‍ഗ്രസും തമ്മിലാണ് ഒത്തുകളിയെന്ന് ആക്ഷേപവുമായി ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ രംഗത്ത്. നേമത്ത് ബിജെപിയെ തോല്‍പ്പിക്കണം എന്ന് മാത്രമാണ് സിപിഎമ്മും കോണ്‍ഗ്രസും പറയുന്നത്. ആരെ ജയിപ്പിക്കണമെന്ന് പറയാത്തത് ഡീലിന്റെ ഭാഗമാണെന്ന് കുമ്മനം ആരോപിച്ചു. കഴക്കൂട്ടം മണ്ഡലത്തിലടക്കം സിപിഎം അക്രമം അഴിച്ച് വിടുകയാണ്. മന്ത്രി മത്സരിക്കുന്ന മണ്ഡലത്തില്‍ നിയമം നടപ്പാക്കാനോ അക്രമം ചെറുക്കാനോ പോലീസ് മുതിരുന്നില്ല. സിപിഎം നേതാക്കള്‍ പറയുന്നത് പോലെ അല്ല പോലീസ് പ്രവര്‍ത്തിക്കേണ്ടത്. സിപിഎമ്മിന് ഫാസിസ്റ്റ് രീതിയാണ്.

പരാജയ ഭീതിയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു സിപിഎം പ്രവര്‍ത്തകരാണ് അക്രമം അഴിച്ച് വിടുന്നതെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദിക്കുന്നില്ലെന്നുമാണ് ശോഭ സുരേന്ദ്രന്റെ ആരോപണം. ചെമ്പഴന്തിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായത് ആസൂത്രിതമായ ആക്രമണം ആണ്. സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ സംഘങ്ങളാണ് ഇതിന് പിന്നില്‍. ശോഭാ സുരേന്ദ്രന്‍ വന്നതിന് ശേഷമാണ് ആക്രമണമെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. വ്യക്തിപരമായി ആക്രമിക്കാനാണോ സിപിഎം നീക്കമെന്നും ശോഭ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close