കൊച്ചി : സിനിമ എന്നത് സാധാരണക്കാരന്റെ വിനോദങ്ങളിൽ ഒന്നാണ്. ആ സിനിമയിൽ പുതിയ മാനങ്ങൾ കണ്ടെത്തുകയാണ് ആർഷിനും, നേരം ടീമും .2015 -ലാണ് “നേരം” ആരംഭിച്ചതും നേരം എന്റർടൈൻമെന്റ് എന്ന വീഡിയോ പ്രൊഡക്ഷൻ & ഡിജിറ്റൽ മാർക്കറ്റിംഗ് സ്റ്റാർട്ടപ്പ് രൂപം കൊണ്ടതും. കോട്ടയം സ്വദേശിയായ ആർഷിൻ എസ് എന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ മനസ്സിൽ രൂപംകൊണ്ട ആശയമാണ് നേരം. ഹ്രസ്വ ചിത്രങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് നേരം ആരംഭിച്ചത്. ഇതിനായി ആർഷിനും സഹപാഠികളും ചേർന്നൊരു ഷോർട്ട് ഫിലിം ഹബ് വെബ്സൈറ്റിന് രൂപം നൽകി.തെന്നിന്ത്യൻ താരം മഡോണ സെബാസ്റ്റ്യനാണ് നേരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്. ഇവരുടെ മാർക്കറ്റിംഗ് ടെക്‌നിക്‌സ് ഉപയോഗിച്ചു ചുരുങ്ങിയ കാലംകൊണ്ട് ഹ്രസ്വ ചിത്രങ്ങൾ നിരവധി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചു. അങ്ങനെ ചെറിയ രീതിയിൽ ആരംഭിച്ച ഇവരുടെ യാത്ര മികച്ച രീതിയിൽ മുൻപോട്ട് തുടരുകയാണ്.
സിനിമയിലേക്കുള്ള വഴി
ഷോർട്ട് ഫിലിമുകൾക്കൊപ്പം സിനിമയുടെ മാർക്കറ്റിങ്ങും ഇവരെ തേടിയെത്തി. തുടർന്ന് നിരവധി സിനിമകളുടെ മാർക്കറ്റിങ്ങിന്റെ ഭാഗമാകാൻ ഇവർക്ക് കഴിഞ്ഞു. കേരളത്തിൽ തരംഗം സൃഷ്‌ടിച്ച ബാഹുബലി, കെ.ജി.ഫ് എന്നീ ചിത്രങ്ങളുടെയും കേരള മാർക്കറ്റിങ്ങിന്റെ ഭാഗമായി നേരം എന്റർടൈൻമെന്റ്സ് വളർന്നു. മലയാളത്തിലെ മുൻനിര താരങ്ങളുടെ ചിത്രങ്ങൾ മാർക്കറ്റ് ചെയ്യാനും, ഇപ്പോൾ 250 -ൽപ്പരം ചിത്രങ്ങളുടെ ഭാഗമാകാനും നേരം ടീമിന് ചുരുങ്ങിയ കാലംകൊണ്ട് സാധിച്ചു.
മറ്റ് മേഖലകളിൽ
സിനിമ മാർക്കറ്റിംഗ് കൂടാതെ മ്യൂസിക്ക് റീലീസ്, വീഡിയോ റിലീസ്, സെലിബ്രിറ്റി പേജ് മാനേജ്മെന്റ്, കമ്പനി മാർക്കറ്റിംഗ്, പി. ആർ മാനേജ്മെന്റ്, ആപ്പ് ഡെവലപ്മെന്റ്, വെബ്സൈറ്റ് ഡെവലപ്മെന്റ് എന്നീ മറ്റു മേഖലയിലും നേരം ടീം കൈമുദ്ര പതിപ്പിച്ചിട്ടുണ്ട്. നിരവധി മലയാളം – കന്നഡ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ ഇവർ കൈകാര്യം ചെയ്യുന്നുണ്ട്. ഒരു സിനിമക്ക് വേണ്ടി പ്രോമോ സോംഗും ഇവർ ചെയ്തിട്ടുണ്ട്. പ്രോമോ സോംഗ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനോടകം തന്നെ അഞ്ചു ലക്ഷത്തിലേറെ കാഴ്ച്ചക്കാരാണ് വീഡിയോക്ക് ലഭിച്ചത്.
എന്താണ് ഭാവി പരിപാടികൾ
3 ഭാഷയിൽ ഒരുക്കിയിരിക്കുന്ന ഒരു റൊമാന്റിക് ഗാനമാണ് ഇപ്പോൾ നേരം ടീമിൽ നിന്നും റിലീസ് ചെയ്യാൻ തയ്യാറായിരിക്കുന്നത്. മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ ഒരുക്കിയ ഗാനങ്ങളാണ് മ്യൂസിക്ക് വീഡിയോയി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. നേരം സിനിമാസിന്റെ ബാനറിൽ നേരം എന്റർടൈൻമെന്റ്സ് തന്നെയാണ് വീഡിയോ ആൽബം നിർമ്മിക്കുന്നത്. ആർഷിൻ എസ് സംവിധാനം നിർവഹിക്കുന്ന ഈ മ്യൂസിക്ക് വീഡിയോയ്ക്ക് പ്രശസ്ത സിനിമ, സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഗിരീഷ് നാരായണനാണ് സംഗീതം നൽകിയിരിക്കുന്നത്. ആർഷിൻ , ആൻ മേരി ജോജു, ജോയ്‌സ് സുരേന്ദ്രൻ, മാനസി ബാലഗംഗാധരൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. കൂടുതൽ മ്യൂസിക്ക് വീഡിയോസും, കോൺസെപ്റ്റ്വെൽ, ഷോർട്ട് ഫിലിംസും നേരം ടീം അണിയറയിൽ ഒരുക്കികൊണ്ടിരിക്കുകയാണ്.
എന്താണ് സർപ്രൈസ്
ഒരു ഹൈബ്രിഡ് ഇന്ററാക്ടിവ് സിനിമയുടെ ചർച്ചയിലാണ് ഇപ്പോഴുള്ളത്. മലയാളി പ്രേക്ഷകർ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ ആശയമായിരിക്കും ഇതെന്ന് നേരം ടീം അവകാശപ്പെടുന്നു. ‘നിങ്ങളുടെ ചിന്തയാണ് കഥ’, ഇതാണ് അവർ ആ ആശയത്തിനെ പറ്റി ചുരുക്കി പറഞ്ഞരിക്കുന്നത്. എന്തായാലും ഒരു മികച്ച ആശയം പ്രേക്ഷകരിലേക്ക് എത്തിക്കാൻ നേരം ടീമിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
സോഷ്യൽ മീഡിയ സാന്നിധ്യം
സോഷ്യൽ മീഡിയയിൽ സജീവമാണ് നേരം ടീം. നേരം എന്റർടൈൻമെന്റ്സ്, നേരം സിനിമാസ് അങ്ങനെ പല എന്റർടൈൻമെന്റ് പേജുകളും ഇവർക്ക് സ്വന്തമായുണ്ട്. യുവ പ്രതിഭകൾക്കും, താരങ്ങൾക്കും എന്നും പിന്തുണ നൽകാൻ ഇവർ ശ്രെമിക്കാറുണ്ട്. നിരവധി ഗായകർക്ക് സോഷ്യൽ മീഡിയ ലൈവിലൂടെ അവരുടെ കഴിവുകൾ പുറം ലോകത്തേക്ക് എത്തിക്കാനും, അഭിനയിക്കുന്നവർക്കും കലാപരമായ കഴിവുള്ളവർക്കും അവരുടെ പ്രകടനങ്ങൾ നേരത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെക്കാനും അവസരം ഒരുക്കാറുണ്ട്. ലോക്ക്ഡൗൺ സമയത്ത് ഗായകർക്കായി ഒരു മത്സരവും നേരം ടീം സംഘടിപ്പിച്ചിരുന്നു. ന്യൂസ് മീഡിയ രംഗത്തും സജീവമാണ് ഇവർ. പുതിയ സിനിമ, എന്റർടൈൻമെന്റ്, സെലിബ്രിറ്റി വിശേഷങ്ങൾ പങ്കുവെക്കുന്ന www.theneram.com , malayalam.theneram.com എന്നിവ നേരത്തിന്റെ ന്യൂസ് & മീഡിയ പോർട്ടലുകളാണ്.
സിനിമയിലേക്ക് എപ്പോഴാണ്
നല്ല ഒരുപിടി വർക്കുകൾ ചെയ്തു നന്നായി സമയമെടുത്ത് മാത്രമേ സിനിമ ചെയ്യൂ. എന്തായാലും, 2023 -നുള്ളിൽ ഞങ്ങളുടെ ടീമിൽ നിന്നൊരു സിനിമ പ്രതീക്ഷിക്കാം.