KERALANEWSTop News

ന്യുനപക്ഷ സ്കോളർഷിപ്: എല്ലാ വിഭാഗങ്ങളെയും ചേർത്ത് ചർച്ച നടത്തണമെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനം; നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഹൈക്കോടതി വിധി അനുസരിച്ച് ന്യൂനപക്ഷ സ്കോളർഷിപ്പുമായി മുന്നോട്ട് പോകുന്നതിനു മുൻപ് വിധി ബാധിക്കുന്ന എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്താൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. സമൂഹം ആര്‍ജിച്ച പൊതു അന്തരീക്ഷത്തിന് കോട്ടം തട്ടാതെ തീരുമാനമെടുക്കുമെന്ന് ഐക്യകണ്ഠമായി യോഗം തീരുമാനിച്ചു.

സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളർഷിപ്പ് വിഷയത്തിലെ ഹൈക്കോടതി വിധിയെത്തുടർന്നുണ്ടായ സാഹചര്യം വിലയിരുത്താനാണ് മുഖ്യമന്ത്രി ഇന്ന് സർവ്വകക്ഷി യോഗം വിളിച്ചുചേർത്തത്. സംസ്ഥാന സർക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കും നിശ്ചയിച്ചുളള സർക്കാർ ഉത്തരവാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും കണ്ടെത്തിയിരുന്നു ഉത്തരവ്.

ഒരു തരത്തിലും സാമുദായിക സന്തുലനം നഷ്ടമാകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സർവ്വ കക്ഷിയോഗത്തിന് ശേഷം പ്രതിപക്ഷനേതാവ് വിഡി സതീശൻ വ്യക്തമാക്കി. സമുദായ മൈത്രിക് പ്രശ്നമുണ്ടാകാതെ പ്രശ്നം പരിഹരിക്കണം. നിലവിൽ ആനുകൂല്യം ലഭിക്കുന്ന വർക്ക് ഒരു കുറവും ഉണ്ടാകരുത്. അർഹരായ സമുദായങ്ങൾക്ക് സംവരണ ആനുകൂല്യം ലഭിക്കണം. അതിനായി പദ്ധതി തയ്യാറാക്കി നിയമ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ സ്കോളർഷിപ്പ് ആനുകൂല്യം കിട്ടുന്നവർക്ക് അത് നഷ്ടമാകരുതെന്ന് പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും മുസ്ലീം ലീഗും ആവശ്യപ്പെട്ടു. തീരുമാനം വൈകരുത്. സാമുദായിക ഐക്യം ദുർബലപ്പെടുന്ന ഒരു നടപടിയും പാടില്ലെന്നും പ്രതിപക്ഷപാർട്ടികൾ പ്രസ്താവിച്ചു.

നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിര്‍ദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്തുമെന്നും വിദഗ്ധ സമിതി പഠനം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യകരമായ പ്രായോഗിക നിര്‍ദ്ദേശങ്ങളും പരിഗണിക്കും. എല്ലാ അർത്ഥത്തിലും അഭിപ്രായ സമന്വയം ഉണ്ടാകണമെന്നാണ് സർക്കാർ താൽപര്യപ്പെടുന്നത്. ഇന്നത്തേത് ആദ്യത്തെ യോഗമായി കണ്ടാല്‍ മതിയെന്നും വീണ്ടും ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close