Covid UpdatesNEWSWORLD

ന്യുസിലാൻഡുമായി ട്രാവൽ ബബിൾ തുറന്ന് ഓസ്ട്രേലിയ; ക്വാറന്റൈൻ ഇല്ലാതെ യാത്ര ചെയ്യാം

ഓസ്‌ട്രേലിയൻ, ന്യൂസിലാന്റ് നിവാസികൾക്ക് ക്വാറന്റൈൻ കൂടാതെ യാത്ര ചെയ്യാൻ കഴിയുന്ന ‘ട്രാവൽ ബബിൾ’ തിങ്കളാഴ്ച മുതൽ തുറന്നു. ബബിൾ രണ്ട് സമ്പദ്‌വ്യവസ്ഥകൾക്കും ഉത്തേജിപ്പിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ന്യൂസിലാൻഡിന്റെ പ്രധാനമന്ത്രി ജസീന്ദ ആർഡെർനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഇരുരാജ്യങ്ങളും കോവിഡ് വ്യാപന തോത് നിയന്ത്രിച്ചു നിർത്തുന്നതിൽ വിജയിച്ചിരുന്നു. ഓസ്‌ട്രേലിയയും ന്യൂസിലൻഡും കഴിഞ്ഞ മാർച്ചിൽ അതിർത്തികൾ അടച്ച് മടങ്ങിയെത്തിയ പൗരന്മാർക്ക് നിർബന്ധിത ക്വാറന്റൈൻ നിർദേശം നൽകിയിരുന്നു.

“ഓസ്‌ട്രേലിയയുമായി വിലക്കില്ലാതെ യാത്ര ആരംഭിക്കുന്നത് വളരെ ആവേശകരമാണ്. കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ അവധിക്കാലം ആഘോഷിക്കാൻ എത്തുന്നവരോ ആകട്ടെ ; ന്യൂസിലാന്റ് സ്വാഗതം ചെയ്യുന്നു ” മിസ് ആർഡെർൻ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close