
- മികച്ച നടന് നിവിന്‍ പോളി
- ചിത്രം മൂത്തോന്
ന്യൂയോര്‍ക്ക് : ഇത്തവണത്തെ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്കാരം നിവിന്‍ പോളിക്ക്. സംവിധായികയും നടിയുമായ ഗീതുമോഹന്‍ദാസ് മൂന്ന് അവാര്‍ഡുകള്‍ സ്വന്തമാക്കി. നിവിന്റെ ആദ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡ് കൂടിയാണിത്. മൂത്തോനിലെ അഭിനയത്തിനാണ് അവാര്‍ഡ്. ഇതിനുപുറമെ മികച്ച ചലച്ചിത്രം, ബാലതാരം എന്നീ വിഭാഗങ്ങളിലും പുരസ്കാരം സ്വന്തമാക്കി. മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജന ദീപുവാണ്.
‘വളരെ സന്തോഷമുണ്ട്, അന്താരാഷ്ട്രഫോറത്തിലെ എന്റെ ആദ്യ അവാര്‍ഡാണിത്, എന്നെ വിശ്വസിക്കുകയും ഇതിലേക്കെത്തിച്ചതിനും ജൂറിക്കും സംവിധായികയായ ഗീതു മോഹന്‍ദാസിനും നന്ദി’ എന്നാണ് വിവരമറിഞ്ഞപ്പോള്‍ നിവിന്‍ പ്രതികരിച്ചത്. മൂത്തോന് അണിയറപ്രവര്‍ത്തകരും ഏറെ സന്തോഷത്തില്ത്തന്നെയാണ്.