Social MediaTrending

ന​ഗ്നതാ പ്രദർശനം ന‌ടത്തിയ ഉക്രൈൻ മോഡലുകൾ വീണ്ടും തരം​ഗമാകുന്നു; ഇക്കുറി എത്തിയത് സ്വന്തം ടീമിനെ പിന്തുണക്കാൻ

ന​ഗ്നതാ പ്രദർശനത്തിന്റെ പേരിൽ ദുബായിൽ ജയിൽ ശിക്ഷ അനുഭവിച്ച ഉക്രൈൻ മോഡലുകൾ വീണ്ടും ചർച്ചകളിൽ നിറയുന്നു. യുറോ കപ്പ് മത്സരത്തിൽ ഇം​ഗ്ലണ്ടിനെതിരെ കളിക്കാനിറങ്ങുന്ന ഉക്രൈൻ ടീമിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു ഇക്കുറി യുവതികൾ രം​ഗത്തെത്തിയത്. ഇക്കുറി പൂർണ ന​ഗ്നരല്ലെങ്കിലും നിതംബം കാണിച്ചാണ് നാല് മോഡലുകളുടെ ഫോട്ടോഷൂട്ട്. നീലയും മഞ്ഞയും ഉള്ള ഉക്രേനിയൻ പതാകകൾ ധരിച്ചാണ് മോഡലുകൾ അവരുടെ ടീമിന് പിന്തുണ അറിയിച്ചത്. ഒരു കെട്ടിട‌ത്തിന്റെ ബാൽക്കണിയിൽ നദിക്ക് അഭിമുഖമായി നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

'Butt Squad' models posed waving Ukrainian flags to support their team in Euro 2020

“ഞങ്ങളുടെ ടീം ഞങ്ങളുടെ അഭിമാനമാണ്, വിജയത്തിൽ ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ ഉക്രെയ്ന്റെ കളി കാണുകയും പിന്തുണയ്ക്കുകയും ചെയ്യും. ”- അഭിഭാഷകയായ യാന ഗ്രാബോഷ്ചുക് (27) പറഞ്ഞു. “മുന്നോട്ട് മാത്രം, വിജയം മാത്രം.”- സംഘത്തിലെ മറ്റൊരു മോഡലായ ഡയാന പറഞ്ഞു.

The models went viral after this snap in Dubai which saw some of them thrown in jail

കഴിഞ്ഞ ഏപ്രിലിൽ കൈവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്ലേബോയ് വിറ്റാലി ഗ്രെച്ചിനൊപ്പം ദുബായിലേക്ക് പോയ സംഘത്തിന്റെ ഭാഗമായിരുന്നു നാലുപേരും. ബാൽക്കണിയിൽ നഗ്ന ഫോട്ടോഷൂട്ടിൽ പങ്കെടുത്ത 13 സ്ത്രീകളെ ദുബൈയിലെ “ഹെൽ” ജയിലിൽ പാർപ്പിച്ചു. പൊതു നീചവൃത്തി ആരോപിക്കപ്പെട്ടെങ്കിലും ഒടുവിൽ മോചിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ് വിടാൻ ഉത്തരവിട്ടു. മോഡലുകളെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് അഞ്ച് വർഷമെങ്കിലും വിലക്കിയിട്ടുണ്ട്. പങ്കെടുത്തവരെ ദുബായ് പോലീസ് വളയാൻ തുടങ്ങുന്നതിനുമുമ്പ് ഫോട്ടോഗ്രാഫർ അലക്സാണ്ടർ ടെൻ റഷ്യയിലേക്ക് പറന്നിരുന്നു.

The woman lined up on the balcony

ദുബായ് മറീന അപ്പാർട്ട്‌മെന്റിലെ താമസ സ്ഥലങ്ങളിലൊന്നിൽ രാത്രിയായിരുന്നു മോഡലുകളുടെ ന​ഗ്ന ഫോട്ടോഷൂട്ട്. ഒരു ഡസനിലേറെ സ്ത്രീകൾ ഉടുതുണിയില്ലാതെ അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ വന്നുനിന്ന് മറ്റുള്ളവർക്കു മുമ്പിൽ നഗ്നത പ്രദർശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യം ട്വിറ്ററിൽ പ്രചരിക്കുകയായിരുന്നു. യുഎഇയുടെ സംസ്‌ക്കാരത്തിനും മൂല്യങ്ങൾക്കും എതിരായ നടപടിയാണ് സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടായതെന്നും അതേത്തുടർന്നാണ് ഇവർക്കെതിരേ ക്രിമിനൽ കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും ദുബായ് പോലീസ് അറിയിച്ചു. രാജ്യത്തിന്റെ മൂല്യങ്ങൾക്കും ചേരാത്ത ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരേ ശക്തമായ മുന്നറിയിപ്പും പോലീസ് നൽകി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close