NEWSTop NewsTrendingWORLD

ന​ഗ്ന ഫോട്ടോഷൂട്ട് നടത്തിയ ഉക്രൈൻ സുന്ദരികൾക്ക് വിനയായത് സൈബർ ലോകത്ത് പ്രചരിച്ച വീഡിയോ; സംഭവത്തിൽ ഫോട്ടോ​ഗ്രാഫറേയും പിടികൂടി നാടുകടത്താനൊരുങ്ങി ദുബായ്; മോഡലുകൾക്ക് പണികിട്ടിയ വിവാദ ഫോട്ടോഷൂട്ടിന്റെ വീഡിയോ കാണാം

ദുബായ്: പട്ടപ്പകൽ ന​ഗ്ന ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തിൽ ദുബായിൽ നിന്നും നാടുകടത്തപ്പെടുക ഉക്രൈൻ വംശജരായ മോഡലുകളും റഷ്യക്കാരനായ ഫോട്ടോ​ഗ്രാഫറും. എമിറേറ്റിലെ ആഢംബര ഹോട്ടലുകളിൽ നിന്നും കൃത്രിമ ദ്വീപുകളിൽ നിന്നുമുള്ള ബിക്കിനി ധരിച്ച സുന്ദരികളുടെ സെൽഫികൾ സോഷ്യൽ മീഡിയയിൽ നിറയാറുണ്ടെങ്കിലും പതിനഞ്ച് സുന്ദരികൾ ഉടുതുണിയില്ലാതെ ഫോട്ടോഷൂട്ട് നടത്തിയത് എമിറേറ്റിലെ ആദ്യ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. റഷ്യൻ പൗരൻ ദുബായിൽ ന​ഗ്ന ഫോട്ടോഷൂട്ട് വിവാദത്തിൽ അറസ്റ്റിലായ വിവരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അമേരിക്കൻ പോൺ സൈറ്റിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായാണ് യുവതികൾ പട്ടാപ്പകൽ ന​ഗ്ന ഫോട്ടോഷൂട്ടിന് തയ്യാറായത്. ദുബായിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ന​ഗ്നതാ പ്രദർശനം നടത്തിയ യുവതികളെ നാടുകടത്താനുള്ള നടപടികൾ പബ്ലിക് പ്രോസിക്യൂഷൻ പൂർത്തീകരിച്ചതായി ദുബൈ അറ്റോർണി ജനറൽ ഇസ്സാം ഇസ്സ അൽ ഹുമൈദാൻ അറിയിച്ചു. 15 മോഡലുകളാണ് ബാൽക്കണിയിൽ നിരന്ന് നിന്ന് തങ്ങളുടെ ന​ഗ്നത പ്രദർശിപ്പിച്ചത്. യുവതികളുടെ ന​ഗ്നതാ പ്രദർശനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് 15 യുവതികളെയും അറസ്റ്റ് ചെയ്തു.

ദുബായ് മറീന അപ്പാർട്ട്‌മെന്റിലെ താമസ സ്ഥലങ്ങളിലൊന്നിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു ഡസനിലേറെ സ്ത്രീകൾ ഉടുതുണിയില്ലാതെ അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ വന്നുനിന്ന് മറ്റുള്ളവർക്കു മുമ്പിൽ നഗ്നത പ്രദർശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യം ട്വിറ്ററിൽ പ്രചരിക്കുകയായിരുന്നു. ഒരു ഇസ്രായേലി വെബ്‌സൈറ്റിന്റെ പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമായിരുന്നു ഇത്തരം പ്രദർശനവും ഫോട്ടോ ഷൂട്ടുമെന്ന് ഇം​ഗ്ലീഷ് പത്രമായ ദി സൺ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിലെ ഒരു പോൺ സൈറ്റിന്റെ പുതിയ പതിപ്പാണ് ഇത് എന്ന് പറയുമ്പോഴും പത്രം സൈറ്റിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.

യുഎഇയുടെ സംസ്‌ക്കാരത്തിനും മൂല്യങ്ങൾക്കും എതിരായ നടപടിയാണ് സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടായതെന്നും അതേത്തുടർന്നാണ് ഇവർക്കെതിരേ ക്രിമിനൽ കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും ദുബായ് പോലീസ് അറിയിച്ചു. കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. രാജ്യത്തിന്റെ മൂല്യങ്ങൾക്കും ചേരാത്ത ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരേ ശക്തമായ മുന്നറിയിപ്പും പോലീസ് നൽകി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close