INDIANEWSTrending

പച്ചക്കൊടികാണിക്കുന്ന ആ വെള്ളക്കുപ്പായക്കാരന്‍ ഇനി ഗുഡ്‌സ് ട്രെയ്‌നില്‍ ഉണ്ടാകില്ല

ന്യൂഡല്‍ഹി: ഗുഡ്‌സ് ട്രെയ്‌നുകളില്‍ പച്ചയും ചുമപ്പും കൊടികള്‍ വീശി സിഗ്നല്‍ കാണിക്കുന്ന ആ വെള്ളക്കുപ്പായക്കാരയ ഗാര്‍ഡുകള്‍ അപ്രത്യക്ഷമാകാന്‍ പോകുന്നു. മറ്റാരുമല്ല ട്രെയ്‌നിലെ ഗാര്‍ഡുകള്‍ തന്നെ. വൈകാതെ ഈ പോസ്റ്റുകള്‍ ഇല്ലാതായേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പകരം പുതിയ സാങ്കേതിക വിദ്യ പരീക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെ യില്‍വേ.
ഗുഡ്‌സ് ട്രെയിനുകളുടെ അവസാനത്തെ വാഗണും എന്‍ജിന്‍ഡ്രൈവറും തമ്മിലുള്ള ആശയവിനിമയത്തിന് ‘എന്‍ഡ് ഓഫ് ട്രെയിന്‍ ടെലിമെട്രി’ (ഇ.ഒ.ടി.ടി.) എന്ന സാങ്കേതിക സംവിധാനം ഘടിപ്പിക്കാനാണ് റെയില്‍വേയുടെ നീക്കം. വികസിതരാജ്യങ്ങളില്‍ നിലവിലുള്ള സാങ്കേതികവിദ്യയാണിത്. നിലവില്‍ രാജ്യത്തെ 7000 ചരുക്കുവണ്ടികളിലായി 16,000 ഗാര്‍ഡുമാരാണ് ജോലിചെയ്യുന്നത്.
എന്‍ജിനില്‍ ട്രാന്‍സ്മിറ്ററും അവസാനത്തെ വാഗണില്‍ റിസീവറുമുള്ള സംവിധാനമാണിത്. രണ്ടുയൂണിറ്റും ഇടയ്ക്കിടെ കൈമാറുന്ന സന്ദേശത്തിലൂടെ ട്രെയിന്‍ കൃത്യമായിട്ടാണ് ഓടുന്നതെന്ന് ലോക്കോ പൈലറ്റിന് തിരിച്ചറിയാനാകും. ഇടയ്ക്ക് സന്ദേശംനിലച്ചാല്‍ പ്രശ്‌നമുള്ളതായി ലോക്കോപൈലറ്റിന് ബോധ്യപ്പെടും. ട്രെയിന്‍ നീങ്ങുമ്പോള്‍ എല്ലാ വണ്ടികളും കേടുകൂടാതെയിരിക്കുമെന്നും ഇത് ഉറപ്പാക്കും. ലോക്കോമോട്ടീവ് ഡ്രൈവറും ട്രെയിനിന്റെ അവസാന വാഗനും തമ്മില്‍ ആശയവിനിമയം സ്ഥാപിക്കുന്നതിന് ഈ ഉപകരണം ഉപയോഗിക്കുന്നു. എല്ലാ കോച്ചുകളും വണ്ടികളുമായി ട്രെയിന്‍ ഒരു പൂര്‍ണ്ണ യൂണിറ്റായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
ഈസ്റ്റ് കോസ്റ്റ് റെയില്‍വേയില്‍ ഒരു ഗുഡ്‌സ് ട്രെയിനില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ഘടിപ്പിച്ചുകഴിഞ്ഞു.







Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close