
പട്ടാമ്പി:മുഹമ്മദ് മുഹസിന് എം എല്‍ എയ്ക്ക് കൊവിഡ്സ്ഥിരീകരിച്ചു. ഇന്ന് നടന്ന ആന്റിജന്‍ ടെസ്റ്റിലാണ് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. തന്റെ ഫേസ്ബുക്കിലൂടെ മുഹമ്മദ് മുഹസിന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വയം നിരീക്ഷണത്തിലായിരുന്നുവെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.