INDIATrending

പണം അടക്കുന്നതില്‍ പ്രശ്‌നമുണ്ടായിട്ടില്ല; ഉപരാഷ്ട്രപതിയുടെ ഇടപെടലില്ല; എസ്പിബി ചരണ്‍

ചെന്നൈ: അന്തരിച്ച ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ചികിത്സാചിലവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി മകന്‍ എസ്പിബി ചരണ്‍. ഓഗസ്റ്റ് അഞ്ച് മുതല്‍ ഈമാസം 25 വരെയാണ് എസ്പി ബാലസുബ്രഹ്മണ്യം ചെന്നൈ എംജിഎം ആശുപത്രിയില്‍ കഴിഞ്ഞത്. അവിടെ ചികിത്സയില്‍ കഴിഞ്ഞ കാലയളവിലേക്കുള്ള ബില്‍ തുക എസ്പിബിയുടെ കുടുംബത്തിന് പൂര്‍ണമായി അടക്കാന്‍ പറ്റിയിട്ടില്ലെന്നും പിന്നീട് ഇക്കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെയും ഉപരാഷ്ട്രപതിയെയും ബന്ധപ്പെട്ടുവെന്നുമുള്ള തരത്തിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്.

പണം അടക്കാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയില്‍ നിന്ന് പുറത്തെിറക്കാന്‍ വൈകിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. തമിഴ് നാട് സര്‍ക്കാരിനെ ബന്ധപ്പെട്ടപ്പോള്‍ അവരുടെ സഹായം ലഭിച്ചിട്ടില്ലെന്നും പിന്നീട് ഉപരാഷ്ട്രപതിയെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം ഇടപെടുകയും ആശുപത്രി അധികൃതര്‍ മൃതദേസം വിട്ടു നല്‍കുകയായിരുന്നു എന്ന തരത്തിലായിരുന്നു വ്യാജ വാര്‍ത്തകള്‍. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെല്ലാം തെറ്റാണെന്ന് എസ്പിബി ചരണ്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തന്റെ കുടുംബവും ആശുപത്രി അധികൃതരും സംയുക്ത പ്രസ്താവന ഇറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്തിനാണ് ആളുകള്‍ ഇങ്ങനെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും എസ്പിബിയുമായി അടുപ്പമുള്ളവരെ ഇത് ബുദ്ധിമുട്ടിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04 ഓടെയാണ് എസ്പിബിയുടെ മരണം സ്ഥിരീകരിച്ചത്. 74 വയസ്സായിരുന്നു. എംജിഎം ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നായിരുന്നു ഓഗസ്റ്റില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എസ്.പി.ബി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

മരണവാര്‍ത്ത എത്തിയതിനു പിന്നാലെ കോടമ്പാക്കം കാംധര്‍ നഗര്‍ ഫസ്റ്റ് സ്ട്രീറ്റിനിലുള്ള അദ്ദേഹത്തിന്റെ വസതിക്ക് മുന്നിലേക്ക് ആരാധകര്‍ കൂട്ടമായി എത്തിത്തുടങ്ങിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം അവിടെ എത്തിച്ചത്.ഓഗസ്റ്റ് 5 നാണ് എസ് പി ബാലസുബ്രമണ്യത്തിനു കോവിഡ് ബാധ സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെ തന്റെ ഫേസ്ബുക്കിലൂടെ ഈ വിവരം അറിയിക്കുകയായിരുന്നു. ഓഗസ്റ്റ് 13 ന് ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close