INDIANEWS

പണം നല്‍കി കലാപാനിക്ക് സമീപത്തെ മൂന്നു ഗ്രാമങ്ങളിലെ ജനങ്ങളെ നേപ്പാള്‍ വലയിലാക്കുന്നു

ഡെറാഡൂണ്‍: ഇന്ത്യയ്‌ക്കെതിരെ പുതിയ നീക്കവുമായി നേപ്പാള്‍. ഉത്തരാഗണ്ഡിലെ പിത്തോറഗ ജില്ലയില്‍ കാലാപാനി മേഖലയോട് ചേര്‍ന്നുള്ള കുട്ടി,നബി,ഗുഞ്ചി എന്നീ ഗ്രാമനിവാസികളെ നേപ്പാളിലേക്ക് ക്ഷണിച്ച് നേപ്പാള്‍ സര്‍ക്കാര്‍. നേപ്പാളിനൊപ്പം ചേരുന്നവര്‍ക്ക് പണം, ഭൂമി, വീടുകള്‍, നേപ്പാളിന്റെ പൗരത്വം എന്നിവയും വാഗ്ദാനം ചെയ്തിട്ടുണ്ട്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഈ ഗ്രാമത്തിലെ ആളുകള്‍ക്ക് നേപ്പാള്‍ സ്വദേശികളായ ബന്ധുക്കളും സുഹൃത്തുക്കളുമുണ്ട്. ഇവിടെനിന്ന് നിരവധി യുവതികളെ അങ്ങോട്ട് വിവാഹം ചെയ്തു വിട്ടിട്ടുമുണ്ട്. പതിറ്റാണ്ടുകളായി അതിര്‍ത്തികളിലുള്ളവര്‍ നല്ല സഹകരണത്തിലാണ്. ഇവര്‍ ഇന്ത്യക്കാരോട് നേപ്പാളിലേക്കു ചെല്ലുന്നതിന് സമ്മര്‍ദ്ധം ചെലുത്തുന്നുണ്ട്. ആളുകളെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ പ്രത്യേകം ഏജന്റുമാരെയും ഏല്‍പ്പിച്ചിട്ടുണ്ട്.

മൂന്ന് ഗ്രാമങ്ങളിലുമായി 850 ലധികം താമസക്കാരുണ്ട്. കോവിഡ് വ്യാപനത്തിന് മുമ്പ് ഇരുവശത്തുമുള്ള ആളുകള്‍ എല്ലാ ദിവസവും കണ്ടുമുട്ടാറുണ്ടായിരുന്നു. നേപ്പാള്‍ പക്ഷത്തുള്ള പലരും തങ്ങളുടെ ഉപജീവനത്തിനായി ഇന്ത്യന്‍ പക്ഷത്തെ ആശ്രയിക്കുന്നു. ഇന്ത്യയുമായി, നേപ്പാള്‍ തര്‍ക്കത്തിലായ ഭൂമിയാണ് കാലാപാനി. പ്രത്യേകിച്ചും കലപാനിയെ തങ്ങളുടെ പ്രദേശമാണെന്ന് അവകാശപ്പെട്ടതിനുശേഷം, ഗ്രാമീണരിലൂടെ ഭൂമിയുടെ ഉടമസ്ഥത സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ നേപ്പാള്‍ ആരംഭിച്ചിരുന്നു.
ഈ നീക്കത്തിന് പിന്നില്‍ ചൈനയാണെന്നാണ് ഉയരുന്ന സംശയം. നേപ്പാളിലേക്ക് ചെല്ലുന്നവര്‍ക്ക് നല്‍കുന്ന ധനസഹായത്തിന് പിന്നില്‍ ചൈനയാണെന്നും സംശയമുണ്ട്. നേപ്പാളുമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തെ മുതലെടുക്കുകയാണ് ചൈന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close