പണമില്ല , പാനൂരിലെ പോലീസ് വണ്ടികളുടെ കാര്യം പ്രതിസന്ധിയില്‍

പാനൂര്‍: ഇന്ധനം നിറക്കാന്‍ പണമില്ല, 14 ലക്ഷത്തോളമെത്തിയ കുടിശ്ശിക തുക , കണ്ണൂരിലെ പാനൂര്‍ പോലീസ് പ്രതിസന്ധിയിലാണ്. പെറ്റി കേസുകളില്‍ നിന്നുള്ള വരുമാനം നിലച്ചതോടെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് ആഭ്യന്തര വകുപ്പ് കടന്നു പോകുന്നത്. പാനൂര്‍,കൊളവല്ലൂര്‍ പോലീസ് സ്റ്റേഷനുകളിലെ 13 പോലീസ് വാഹനങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം മുതല്‍ പാറാട് പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം വിതരണം നിര്‍ത്തിയത്. 14 ലക്ഷം രൂപയാണ് ഇവിടെ നല്‍കാനുള്ളത്. പമ്പില്‍ അടയ്ക്കാനുള്ള കുടിശിക വര്‍ധിച്ചു വരുന്ന കാര്യം മാസങ്ങളായി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു എന്നാല്‍ ഈക്കാര്യത്തില്‍ അധികാരികളില്‍ നിന്നും യാതൊരു മറുപടിയും ലഭിക്കാത്തതിനാലാണ് വിതരണം പെട്ടെന്ന് നിര്‍ത്തിയത്. ഇന്ധന കുടിശിക അടയ്ക്കാത്തതിനാല്‍ മിക്കയിടങ്ങളിലും ഇന്ധനം നിറയ്ക്കാനാവില്ലെന്ന് പമ്പുടമകള്‍ അറിയിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷന് മുഖേന പിരിച്ചെടുത്തിരുന്ന വരുമാനമൊന്നും ഇപ്പോള്‍ ലഭിക്കുന്നില്ല. മാര്‍ച്ച് പകുതി മുതല്‍ പോലിസിന്റെ സര്‍വ്വ സന്നാഹങ്ങളും കോവിഡിന്റെ പിന്നാലെയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ കൈയില്‍ നിന്ന് പണം അങ്ങോട്ട് പോകുകയല്ലാതെ ഇങ്ങോട്ട് തിരിച്ചൊന്നും ലഭിക്കുന്നില്ല. കോവിഡ് കാലത്ത് വരുമാനമില്ലാതായത് സാധാരണക്കാര്‍ക്ക് മാത്രമല്ല പോലീസിനും കൂടിയാണ്. ഇന്ധനമില്ലാതെ വണ്ടികള്‍ എല്ലാം കട്ടപ്പുറത്താണ്. ക്രമസമാധാനപാലനം പോലും ഇതുകൊണ്ട് തകിടം മറിഞ്ഞിരിക്കുകയാണ്.